ഫോൺ മാറ്റിവെക്കാംഉറങ്ങുന്നതിന് 90 മിനിറ്റ് മുമ്പ് സ്മാർട്ട് ഫോൺ, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾ മാറ്റി വെക്കുക. ഇത് നിങ്ങളുടെ തലച്ചോർ വിശ്രമിക്കാനും ഉറക്കം കിട്ടാനും സഹായിക്കുന്നു..ചായ/കാപ്പി എന്നിവ കുടിക്കരുത്രാത്രി കിടക്കുന്നതിന് തൊട്ടുമുൻപ് കഫീൻ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക..വ്യായാമംഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യാൻ പാടില്ല. വൈകുന്നേരം അല്ലെങ്കിൽ രാവിലെ വ്യായാമം ചെയ്യുന്നതാണ് ശരീരത്തിന് ഉചിതം..സൂര്യപ്രകാശംവൈകുന്നേരത്തെ വെയിൽ കൊള്ളുന്നത് രാത്രി മെച്ചപ്പെട്ട ഉറക്കം കിട്ടാൻ സഹായിക്കും..ബോഡി ക്ലോക്ക്എന്നും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് നിങ്ങളുടെ ബോഡി ക്ലോക്ക് ക്രമീകരിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും..അത്താഴം നേരത്തെകിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ഇത് ദഹനം വേഗത്തിലാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും..മാനസിക സമ്മർദ്ദം ഉറങ്ങുന്നതിന് മുൻപ് പാട്ട് കേൾക്കുന്നത് മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും. പെട്ടെന്ന് ഉറക്കം കിട്ടാനും ഗുണകരമാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates