
കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
കലക്ടറേറ്റ് മൈതാനിയിൽ വർണ്ണാഭമായ പരിപാടികൾ
കണ്ണൂർ: പത്തുനാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് കലക്ടറേറ്റ് മൈതാനിയിൽ ഇന്ന് തുടക്കമാകും. വൈകുന്നേരം നടക്കുന്ന വിപുലമായ ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മേയർ പി. ഇന്ദിര അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ സ്വാഗതം ആശംസിക്കും.
WHAT TO READ NEXT

തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും
കെ. സുധാകരൻ എംപി, എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ് ഐഎഎസ്, ഡിഐജി കെ. കാർത്തിക് ഐപിഎസ്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസ്, ചലച്ചിത്ര താരം ജയരാജ് വാര്യർ, പരിസ്ഥിതി പ്രവർത്തകൻ പി.പി. കൃഷ്ണൻ മാസ്റ്റർ, ഐഡിബിഐ ബാങ്ക് സീനിയർ റീജണൽ ഹെഡ് ജനറൽ മാനേജർ എം.സി. സുനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഐയുഎംഎൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ഡിടിപിസി സെക്രട്ടറി ഡി.വി. പ്രഭാത്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി.കെ. മുഹമ്മദലി, സോനാ ജയറാം, കൗൺസിലർമാരായ വി.കെ. പ്രകാശിനി, പി. മഹേഷ്, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിപുലമായ സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും. വിനിത നിഷാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതക്കച്ചേരി, ഉമാ ശങ്കരം ടീമിന്റെ തിരുവാതിര, ആയിഷാനി സനേഷ്, മഹേഷ് എന്നിവർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, നടനം നൃത്ത വിദ്യാലയത്തിന്റെ കൃഷ്ണ നൃത്തം, അഞ്ജലി ശരത് അവതരിപ്പിക്കുന്ന ഭരതനാട്യം, ലാസ്യ നല്ലാഞ്ചിയുടെ കൈകൊട്ടിക്കളി എന്നിവ അരങ്ങിലെത്തും. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ നയിക്കുന്ന 'ഹരിശങ്കർ ലൈവ്' സംഗീതവിരുന്നോടെ ആദ്യദിന ആഘോഷങ്ങൾ സമാപിക്കും.
News Now
Summary
The ten-day Kannur Dasara celebrations kick off today at the Collectorate Ground, with Home Minister Ramesh Chennithala inaugurating the grand festivities presided over by Mayor P. Indira, followed by an array of classical performances and a live musical concert led by playback singer K.S. Harisankar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News




