
തമിഴ്നാട്ടിൽ നിന്നെത്തിയ വിദഗ്ദ്ധർ ഒരുക്കുന്നത് പത്തടിയിലേറെ ഉയരമുള്ള വിഗ്രഹങ്ങൾ

News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

പാലക്കാട്: നവരാത്രി നാളുകളിൽ ക്ഷേത്രമുറ്റത്തെത്തിയാൽ ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠയേതാണ്, കൊലുമണ്ഡപത്തിൽ ഭക്തിയോടെ ഒരുക്കിയ ബൊമ്മക്കൊലുവേതാണ് എന്ന് ആദ്യമായി എത്തുന്നവർ ഒരുനിമിഷം അമ്പരക്കും. അത്രമേൽ ജീവൻതുടിക്കുന്ന വൈവിധ്യവും ആചാരപ്പെരുമയുമാണ് പാലക്കാട് നഗരത്തിന് തൊട്ടടുത്തുള്ള മേലാമുറി ശ്രീ പെരിയ മാരിയമ്മൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തെ വേറിട്ടുനിർത്തുന്നത്. നവരാത്രിയുടെ ഒന്നാം നാൾ മുതൽ പ്രധാന പ്രതിഷ്ഠയോട് ചേർന്നുള്ള കൊലുമണ്ഡപത്തിൽ പടുകൂറ്റൻ ബൊമ്മക്കൊലുകൾ തീർക്കുന്നതാണ് ഇവിടുത്തെ പ്രധാന സവിശേഷത.
തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്ന് വർഷങ്ങളായി എത്തുന്ന ബ്രാഹ്മണരാണ് കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തിൽ താമസിച്ച് കൊലു വിഗ്രഹങ്ങൾ ചന്ദനക്കാപ്പണിയിച്ച് നിർമ്മിക്കുന്നത്. പത്തടിയിലധികം ഉയരമുള്ള ഈ വിഗ്രഹങ്ങൾ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നു. ദേവിയുടെ രൂപത്തിനൊപ്പം ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതാ സങ്കൽപ്പങ്ങളുമാണ് ആദ്യ ദിനത്തെ പ്രധാന കൊലുവായി ഒരുക്കിയത്. നവരാത്രിയുടെ ഒൻപത് ദിനങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ പുരാണ സങ്കൽപ്പങ്ങളാണ് ഇവിടെ പുനർജനിക്കുന്നത്.
Melamuri Mariyamman Temple Navratri Kolu
നിറയെ പലഹാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങളും നിരത്തി അലങ്കരിക്കുന്ന ഘടോൽക്കച വിഗ്രഹവും, സ്വർണ്ണാഭരണങ്ങളും നാണയങ്ങളും കൊണ്ട് ദൈവത്തെ പൊതിഞ്ഞ് ഒരുക്കുന്ന കനകധാര പ്രതിഷ്ഠയും ശ്രീരാമ പട്ടാഭിഷേകവുമെല്ലാം ഇവിടുത്തെ കൊലു അലങ്കാരങ്ങളിൽ ഏറെ ശ്രദ്ധേയമാണ്. സിംഹവാഹനത്തിൽ ദേവിയുടെ എഴുന്നള്ളിപ്പ് നടത്തി മഹിഷാസുര നിഗ്രഹം നിർവ്വഹിക്കുന്ന ചടങ്ങുകളോടെയാണ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാവുക. ഇരുനൂറോളം വർഷത്തെ പഴക്കമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രദേശവാസികളുടെയും ഭക്തജനങ്ങളുടെയും കൂട്ടായ്മയിൽ ഈ ആചാരം മുടങ്ങാതെ തുടർന്നുപോരുന്നു. മുൻപ് ലളിതമായ ചടങ്ങുകളോടെ ആരംഭിച്ച ഈ ഉത്സവം ഇന്ന് ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തുന്ന മഹാസംഗമമായി മാറിക്കഴിഞ്ഞു
Summary
The historic Sri Periya Mariyamman Temple in Melamuri, Palakkad, stands out with its grand Navratri celebrations featuring magnificent ten-foot-tall 'Bommakkolu' figures crafted and adorned with sandalwood paste by traditional artisans from Pudukkottai, presenting awe-inspiring visual depictions ranging from Ghatotkacha loaded with delicacies to Kanakadhara and Sri Rama Pattabhishekam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

