തമ്മില്‍ കാണുമ്പോള്‍ ആദ്യം സംസാരിക്കുന്നത് നിങ്ങള്‍ ആണോ, ഒരുമിച്ചെവിടെയെങ്കിലും പോകുന്നതിനെ കുറിച്ച് പറയുന്നതും നിങ്ങളാണെങ്കില്‍ അയാള്‍ക്ക് നിങ്ങളുമായുള്ള സൗഹൃദത്തിന് താത്പര്യമില്ലെന്നാണ് സൂചിപ്പിക്കുന്നത്.നിങ്ങള്‍ പറയുന്നത് വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ നിങ്ങളുമായുള്ള സൗഹൃദത്തിന് ആ വ്യക്തിക്ക് താല്പര്യമില്ലെന്നാണ്.ഒരു യഥാര്‍ത്ഥ സുഹൃത്ത് നിങ്ങളുടെ മോശം സമയങ്ങളിലും നിങ്ങള്‍ക്കൊപ്പം നില്ക്കും.പരസ്പരം കാണുന്നതിനെ കുറിച്ച് പറയുമ്പോള്‍, താല്പര്യം കാണിക്കാത്തവരോ, ഒഴിഞ്ഞുമാറുന്നവരോ ആകാം ഇത്തരക്കാര്‍.സഹായം ആവശ്യമുള്ളപ്പോള്‍ മാത്രം നിങ്ങളെ വിളിക്കുന്നവരെ സുഹൃത്തായി കാണാനാകില്ല.നിങ്ങളെ കുറിച്ചോ, നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരിക്കല്‍ പോലും ചോദിക്കാത്തവരെ സൃഹൃത്തെന്ന് പറയാന്‍ കഴിയില്ല.നിങ്ങളെ എപ്പോഴും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തല്ല.നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ താല്പര്യമില്ലാത്തതു പോലെ പെരുമാറുകയോ, അല്ലെങ്കില്‍ അതിനെ കുറിച്ച് ചോദിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ നിങ്ങളുടെ നല്ല സുഹൃത്തായിരിക്കില്ല.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates