രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.രാമനവമി ദിനമായ ഏപ്രില്‍ 6ന് പാലം നാടിന് സമര്‍പ്പിക്കും.2019ലാണ് പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്..പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് പാലം നിര്‍മിച്ചത്..2.2 കിലോ മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണ ചെല് 531 കോടിയാണ്.കപ്പലുകള്‍ ഉള്‍പ്പെടെ കടന്നു പോകത്തക്കവിധം പാലം മുകളിലേക്ക് 17 മീറ്റര്‍ ഉയര്‍ത്താനാകും.പഴയ പാമ്പന്‍ റെയില്പ്പാലത്തിനേക്കാള് 3 മീറ്റര്‍ കൂടി ഉയരം കൂട്ടിയാണു പുതിയ പാലം നിര്‍മിച്ചത്..രാമേശ്വരം ദ്വീപിനെ മണ്ഡപം വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ പാലമാണിത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates