ശ്രീലങ്കയെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ഇടങ്കയ്യന്‍ ബാറ്റര്‍ അര്‍ജുന രണതുംഗയെ കായിക ലോകം മറന്നുകാണില്ല.പലപ്പോഴും വിക്കറ്റുകള്‍ക്കിടയിലെ രണതുംഗയുടെ പതിയെയുള്ള ഓട്ടം വിമർശിക്കപ്പെട്ടിരുന്നു.അൽപം തടിച്ച മനുഷ്യനായാണ് ലോകം ക്യാപ്റ്റനെ ഓർക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ശശി തരൂരിനൊപ്പമുള്ള ചിത്രത്തിൽ രണതുംഗയെ കണ്ട് ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി.ബേരിയാട്രിക് ശസ്ത്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ചിത്രം വഴിയൊരുക്കിയത്.ദഹനസംവിധാനത്തില്‍ മാറ്റം വരുത്തിക്കൊണ്ട് അമിതവണ്ണത്തെ ചികിത്സിക്കുന്ന രീതിയാണ് ബേരിയാട്രിക് ശസ്ത്രക്രിയ.അമിതവണ്ണവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും മാറ്റുന്നതിനുള്ള ചികിത്സയാണിത്.ശസ്ത്രക്രിയക്ക് മുന്‍പുള്ള വ്യക്തിയുടെ ഭാരം, പ്രായം, ചികിത്സാ രീതി, ശരീരഘടന തുടങ്ങി നിരവധി ഘടകങ്ങൾക്കനുസരിച്ചാണ് റിസൾട്ട്.എന്നാൽ പ്രകടമായ മാറ്റങ്ങള്‍ക്ക് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ദീര്‍ഘകാല മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.ശസ്ത്രക്രിയക്ക് മുന്‍പ് മൂന്ന് ഓവര്‍ തികച്ച് ക്രീസില്‍ നില്ക്കാന് സാധിക്കാതിരുന്ന താന്‍ ഇപ്പോള്‍ ചാരിറ്റി മാച്ചുകളിൽ മൂന്ന് മണിക്കൂറോളം ബാറ്റുചെയ്യുന്നുണ്ടെന്ന് അര്‍ജുന രണതുംഗ പറയുന്നു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates