1954 ഏപ്രില്‍ ഏഴിന് ജനിച്ച ജാക്കി ചാന് ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്..അഞ്ച് വയസിലായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം..ബ്രൂസ് ലീ ചിത്രങ്ങളില്‍ ഉള്‍പ്പടെ താരം ചെറിയ വേഷങ്ങള്‍ ചെയ്തു..കുങ് ഫു ആക്ഷന്‍ കോമഡി ചിത്രം സ്നേക് ഇന്‍ ദി ഈഗിള്‍ ഷാഡോയിലൂടെയാണ് ശ്രദ്ധേയനാവുന്നത്..ആക്ഷനും കോമഡിയും ചേര്‍ത്ത ജാക്കി ചാന്റെ സ്റ്റൈല്‍ വളരെ പെട്ടെന്ന് ലോക സിനിമയുടെ ഹൃദയം കവര്‍ന്നു..ഹോളിവുഡിലേക്ക് ചുവടുവച്ച താരം റഷ് അവര്‍, ഷാങ്ഹായ്, കരാട്ടെ കിഡ് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി..ലോകത്തെ ഏറ്റവും സ്വാധീനിച്ച ആക്ഷന്‍ സിനിമാ താരങ്ങളില്‍ ഒരാളാണ് ജാക്കി ചാന്