ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയാൽ രാജസ്ഥാൻ റോയൽസ് താരം ജോഷ് ബട്ലർ ഐപിഎല്ലിൽ ഒരു നാഴികക്കല്ല് പിന്നിടും.ഐപിഎല്ലിൽ താരം 100ാം മത്സരത്തിനാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലീഷ് താരമായി ബട്ലർ മാറും.3,258 റൺസാണ് 99 മത്സരങ്ങളിൽ നിന്നു താരം നേടിയത്. 37.02 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 147.15.അഞ്ച് സെഞ്ച്വറിയും 19 അർധ സെഞ്ച്വറികളും താരം ഐപിഎല്ലിൽ നേടി. നിലവിലെ സീസണിൽ താരം മോശം ഫോമിലാണ് കളിക്കുന്നത്