
എല്‍എച്ച്ബി നോണ്‍ എസി ചെയര്‍ കാറോടുകൂടിയ ശതാബ്ദി സര്‍വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു

News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും. തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള്‍ ആദ്യം നിലവില്‍ വരുന്നത്. എല്‍എച്ച്ബി നോണ്‍ എസി ചെയര്‍ കാറോടുകൂടിയ ശതാബ്ദി സര്‍വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു.
ജനശതാബ്ദിയിലെ നിലവിലെ കോച്ചുകള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകളെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് പുതിയ സീറ്റുകളുള്ള കോച്ചുകള്‍ അനുവദിച്ചത്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ 16 കോച്ചുകള്‍ കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഇവ ഉള്‍പ്പെടുത്തിയത്.
തിരുവനന്തപുരം- കോഴിക്കോട് ശതാബ്ദിയിലെ സീറ്റുകളില്‍ രണ്ടാംഘട്ടത്തില്‍ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ കഴിഞ്ഞദിവസം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ ജനറല്‍ സിറ്റിങ് കോച്ചുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്ത് പഴയ കോച്ചുകള്‍ മാറ്റിയാണ് പുതിയത് ഉള്‍പ്പെടുത്തിയത്. ഘട്ടംഘട്ടമായി ബാക്കി ജനറല്‍ കോച്ചുകളും മാറ്റുമെന്ന് റെയില്‍വേ അറിയിച്ചു.
WHAT TO READ NEXT

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ
Summary
Push-back seats in the Jan Shatabdi express
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍
ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍


