ബോളിവുഡ് സുന്ദരികളായ റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കീർത്തി സുരേഷ്..റാണി മുഖർജി പ്രധാന വേഷത്തിലെത്തുന്ന ‘മർദാനി 3’ന്റെ സ്പെഷൽ സ്ക്രീനിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു കീർത്തി..'മറക്കാനാകാത്ത സായാഹ്നം' എന്ന അടിക്കുറിപ്പോടെയാണ് മുതിർന്ന നടിമാർക്കൊപ്പമുള്ള ചിത്രം കീർത്തി പങ്കുവച്ചത്..ബ്ലാക്ക് പാന്റ്സ്യൂട്ടിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്..ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയെയും ഒരു ചിത്രത്തിൽ കാണാം..താരത്തിന്റെ ഈ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്..ബേബി ജോണാണ് കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം..കൈനിറയെ ചിത്രങ്ങളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ‘റൗഡി ജനാർദന’, ആന്റണി വർഗീസ് നായകനാകുന്ന ‘തോട്ടം’ എന്നിവയാണ് പുതിയ പ്രോജക്ടുകൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates