വേനൽക്കാലത്ത് വിപണി കീഴടക്കുന്ന പഴമാണ് മാമ്പഴം..പലതരത്തിലും,വലിപ്പത്തിലും,രുചിയിലുമുള്ള മാമ്പഴങ്ങൾ വിപണിയിൽ ലഭിക്കാറുണ്ട്..എന്നാൽ ഒരു കിലോ മാമ്പഴത്തിന് 3 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ?.ആഡംബര വസ്തുക്കൾ വാങ്ങാൻ ഉപയോഗിക്കുന്ന തുക നൽകി ആളുകൾ വാങ്ങുന്ന ഒരു മാമ്പഴമുണ്ട്. അതാണ് 'മിയാസാക്കി' (Miyazaki) മാമ്പഴങ്ങൾ..ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ മാമ്പഴത്തിന് ലേലങ്ങളിൽ ഒരു കിലോയ്ക്ക് 3,000 ഡോളർ വില വരെ ലഭിക്കാറുണ്ട്. അതായത് ഏകദേശം 2.5 മുതൽ 3 ലക്ഷം ഇന്ത്യൻ രൂപ..ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിലാണ് മിയാസാക്കി മാമ്പഴങ്ങൾ വിളയുന്നത്..കടും ചുവപ്പ് നിറത്തോട് കൂടിയ പുറംതോടുള്ള ഈ മാമ്പഴത്തിന്റെ രൂപ ഭംഗി കാരണം 'സൂര്യന്റെ മുട്ട' എന്നാണ് മിയാസാക്കി മാമ്പഴങ്ങൾ അറിയപ്പെടുന്നത്..ക്രമീകരിച്ച അന്തരീക്ഷത്തിൽ ഹരിതഗൃഹങ്ങളിലാണ് മിയാസാക്കി കൃഷി ചെയ്യുന്നത്..പ്രത്യേക സാഹചര്യങ്ങളിൽ വളർത്തുന്നതിനാൽ മിയാസാക്കി മാമ്പഴങ്ങൾക്ക് അസാധാരണമായ മധുരമാണുള്ളത്..ഒരു മാമ്പഴത്തെ മിയാസാക്കി ഇനമായി തരംതിരിക്കണമെങ്കിൽ കർശനമായ ചില മാനദണ്ഡങ്ങൾ ഉണ്ട്. ഓരോ പഴത്തിനും കുറഞ്ഞത് 350 ഗ്രാം എങ്കിലും തൂക്കമുണ്ടായിരിക്കണം..അതിലെ പഞ്ചസാരയുടെ അളവ് 15 ശതമാനത്തിൽ കുറയാനും പാടില്ല. ഈ ഗുണനിലവാരങ്ങളെല്ലാം ഉണ്ടെങ്കിൽ മാത്രമേ വില്പനക്കെത്തുന്ന മിയാസാക്കി മാമ്പഴങ്ങളെ വിപണി അംഗീകരിക്കൂ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates