29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു.

Renault Duster
Renault Duster Source by : source: Renault
Last Updated :10 October 2026, 1:40 pm IST
Guest Author :Dhanoj AM

ന്യൂഡല്‍ഹി: ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം ആദ്യം രണ്ടു ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് വീണ്ടും വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാണിത്.

ഹൈബ്രിഡ് ഇ-ടെക് 160 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് കരുത്തേകുന്ത് 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിനെ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിലെ വീലുകളിലേക്ക് 158 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.

1.4kwh ബാറ്ററിയും ഫിക്‌സഡ് ഗിയര്‍ റേഷ്യോകളുള്ള 8 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ഗിയര്‍ബോക്‌സുമാണ് ഈ സംവിധാനത്തിലുള്ളത്. ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുകളും തമ്മില്‍ സ്വയം മാറാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനമെന്ന് റെനോ അവകാശപ്പെടുന്നു. അനുയോജ്യമായ സാഹചര്യങ്ങളില്‍ ഇലക്ട്രിക് പവര്‍ ഉപയോഗിക്കുക, വേഗം കുറയ്ക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഊര്‍ജ്ജം വീണ്ടെടുക്കുക എന്നിങ്ങനെ ആവശ്യാനുസരണം പെട്രോളിലേക്കും ഇലക്ട്രിക്കിലേക്കും മാറാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ലിറ്ററിന് 29 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. മിഡ്- സൈസ് എസ് യുവി സെഗ്മെന്റില്‍ നാലാമത്തെ ശക്തമായ ഹൈബ്രിഡ് ഓപ്ഷന്‍ ആയിരിക്കും ഡസ്റ്റര്‍ ഹൈബ്രിഡ് എന്നും കമ്പനി പറയുന്നത്.

News Now

Summary

Renault Duster hybrid bookings open; launches October 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates