ചെറിയ പടംഎംപുരാനെ കുറിച്ച് എപ്പോൾ ചോദിച്ചാലും സംവിധായകൻ പൃഥ്വിരാജ് പറയുന്നത് 'ഇതൊരു ചെറിയ പടം' ആണെന്നാണ്..അപ്ഡേറ്റുകൾഎന്നാൽ എംപുരാന്റെ ഓരോ അപ്ഡേറ്റ് വരുമ്പോഴും ഇതാണോ ചെറിയ പടം എന്നാണ് ആരാധകരുടെ തിരിച്ചുള്ള ചോദ്യം..ട്രെയ്ലർ കാത്തിരിപ്പുകൾക്കെല്ലാം ഉത്തരമെന്നോണം ഇന്നലെ അർധരാത്രിയോടെ എംപുരാൻ ട്രെയ്ലറും പ്രേക്ഷകരിലേക്കെത്തി..വില്ലൻ ആര്?ട്രെയ്ലർ കൂടി വന്നതോടെ ആരായിരിക്കും വില്ലൻ എന്നതിനേ കുറിച്ചുള്ള ചർച്ചകളും തുടങ്ങി കഴിഞ്ഞു..ആരാണ് അത്?അബ്രാം ഖുറേഷിയും സയ്ദ് മസൂദും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു നിൽക്കുന്ന കഥാപാത്രത്തിൻ്റെ മുഖം ട്രെയ്ലറിലും കാണിക്കുന്നില്ല..ഹോളിവുഡ് താരങ്ങൾരാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോട് ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രമെന്നും സോഷ്യൽ മീഡിയ ചർച്ചകൾ ഉയരുന്നുണ്ട്..മേക്കിങ്ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ആണ് സിനിമയുടേതെന്ന് ട്രെയ്ലർ ഉറപ്പു നൽകുന്നുണ്ട്..നിർമാണംലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമിച്ച എംപുരാൻ മാർച്ച് 27നാണ് റിലീസാകുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates