രാജ്യത്തെ ഏറ്റവും തിരക്കേറിയതും വരുമാനവുമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് ഒന്നാമത്..2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3337 കോടിയില്‍പ്പരം രൂപയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ വരുമാനം. ഇക്കാലയളവില്‍ 39,362,272 യാത്രക്കാരാണ് സ്റ്റേഷനിലെത്തിയത്..പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനാണ് രണ്ടാം സ്ഥാനത്ത്. 1692 കോടിയാണ് വരുമാനം. 61,329,319 യാത്രക്കാരാണ് 2023-24 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റേഷനെ ആശ്രയിച്ചത്..ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ ആണ് മൂന്നാം സ്ഥാനത്ത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 1299 കോടിയാണ് വരുമാനം. 30,599,837 യാത്രക്കാരാണ് ഇക്കാലയളവില്‍ സ്റ്റേഷനിലെത്തിയത്..നാലാം സ്ഥാനത്ത് തെലങ്കാനയിലെ സെക്കന്ദ്രാബാദ് ആണ്. 1276 കോടിയാണ് വരുമാനം. 27,776,937 പേരാണ് സ്റ്റേഷനെ ആശ്രയിച്ചത്..ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനാണ് തൊട്ടുപിന്നില്‍. 1227 കോടിയുടെ വരുമാനവുമായി അഞ്ചാം സ്ഥാനത്താണ് ഈ സ്റ്റേഷന്. 14,537,686 യാത്രക്കാരാണ് ഈ സ്റ്റേഷന് വഴി കടന്നുപോയത്..മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനല്‍ ആണ് ആറാം സ്ഥാനത്ത്. 1,036 കോടിയുടെ വരുമാനമാണ് 2023-24 സാമ്പത്തികവര്‍ഷത്തില്‍ നേടിയത്. 14,680,379 യാത്രക്കാരാണ് ഇക്കാലയളവില്‍ ഈ സ്റ്റേഷന് ഉപയോഗിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates