ഇന്ത്യയില്‍ പാസ്പോര്ട്ടുകള് പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്.ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ സിസ്റ്റം ഉപയോഗപ്പെടുത്തി പൊലീസ് വെരിഫിക്കേഷന് പോലും ആവശ്യമില്ലാതെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കും.ഇതിനായി ആദ്യം തന്നെ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുക. പുതിയ യൂസറാണെങ്കില്‍ ന്യൂ യൂസര്‍ റജിസ്ട്രേഷനില്‍ ക്ലിക്കു ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങളും നല്‍കണം..ലോഗിന്‍ ചെയ്ത ശേഷം റീ ഇഷ്യൂ ഓഫ് പാസ്പോര്‍ട്ട് എന്ന ലിങ്കു വഴി അപ്ലൈ ഫോര്‍ ഫ്രഷ് പാസ്പോര്‍ട്ട്/ റീ ഇഷ്യൂ പാസ്പോര്‍ട്ട് എന്നതില്‍ ക്ലിക്കു ചെയ്യുക..ഇവിടെ പാസ്പോര്‍ട്ട് പുതുക്കേണ്ടി വരുന്നത് എന്തുകാരണം കൊണ്ടാണെന്ന് വിശദമാക്കേണ്ടി വരും. ആവശ്യമായ വിവരങ്ങള്‍ നല്കിയ ശേഷം പരിശോധിച്ച് സബ്മിറ്റ് ചെയ്യുക..ഓണ്‍ലൈനായി തന്നെ പാസ്പോര്‍ട്ട് പുതുക്കാനുള്ള ഫീസും നല്‍കാനാവും. പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്മെന്റില് ക്ലിക്കു ചെയ്യുക.ഓഫ്ലൈനായി ചെയ്യാന്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്കെയോ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസോ തെരഞ്ഞെടുക്കാം.ഫീസ് അടച്ച ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസവും സമയവും തെരഞ്ഞെടുക്കാം. അപ്പോയിന്മെന്റിന്റെ കണ്ഫര്മേഷന് രേഖ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്തെടുക്കണം..പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പിഒപിഎസ്കെയിലോ യഥാര്‍ഥ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വേണം പോകാന്‍..രേഖകള്‍ പരിശോധിച്ച ശേഷം ഫോട്ടോയും വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും എടുക്കും. പാസ്പോര്‍ട്ട് ഓഫീസര്‍ നിങ്ങളോട് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയാനും സാധ്യതയുണ്ട്..മൂന്ന് വര്‍ഷത്തിന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്പോര്‍ട്ട് പുതുക്കലിന് പൊലീസിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates