ജീവിതശൈലിയും വ്യായാമക്കുറവും കാരണം നടുവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ്..ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്..ഇടയ്ക്കിടെ വരുന്ന നടുവേദനയ്ക്ക് നിത്യജീവിതത്തിൽ സ്വീകരിക്കാവുന്ന ചില പരിഹാരമാർഗങ്ങൾ നോക്കാം..നല്ല പോസ്ചർ ശീലമാക്കുകപലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്..വ്യായാമം പ്രധാനംപല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും..ഭാരം കുറയ്ക്കാംവണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്..ഉറങ്ങുന്ന രീതിയും പ്രധാനംനന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും..മാനസികാരോഗ്യം കാക്കണംമാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും..ഇടയ്ക്കിടെ നടക്കാംഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാഗത്തിനു നൽകുന്ന സമ്മർദം കുറയ്ക്കും..പുകവലി ഉപേക്ഷിക്കാംപുകവലി ശീലമായിട്ടുള്ളവരിൽ ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുതയും ചെയ്യും. അസ്ഥികളുടെ ആരോഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates