റെക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനമാണ് പലിശ. ടൈം ഡെപ്പോസിറ്റിന് കീഴില്‍ നാലു അക്കൗണ്ടുകള്‍ ഉണ്ട്. കാലാവധി അനുസരിച്ച് പലിശ മാറും. 6.9 ശതമാനം (ഒരു വര്‍ഷ കാലാവധി) മുതല്‍ 7.5 ശതമാനം (അഞ്ചുവര്‍ഷ കാലാവധി) വരെയാണ് പലിശ..പബ്ലിക് പ്രൊവിഡന്റ് ഫണ്ട്7.1 ശതമാനമാണ് പലിശ. 500 രൂപയുണ്ടെങ്കില്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി ഒരുവര്‍ഷം 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം..സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം8.2 ശതമാനം പലിശ. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം..പോസ്റ്റ് മന്ത്ലി ഇന്‍കം സ്കീം7.4 ശതമാനമാണ് പലിശ. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് ആണെങ്കില്‍ പരമാവധി 15 ലക്ഷം വരെ. മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്..നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്7.7 ശതമാനം പലിശ. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് 100 രൂപയുടെ ഗുണിതമായി നിക്ഷേപിക്കാം..കിസാന്‍ വികാസ് പത്ര7.5 ശതമാനം പലിശ. വര്‍ഷംതോറും കൂട്ടുപലിശയും കിട്ടും. 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും എന്നതാണ് പ്രത്യേകത..മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്7.5 ശതമാനമാണ് പലിശ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി..സുകന്യ സമൃദ്ധി അക്കൗണ്ട്8.2 ശതമാനമാണ് പലിശ. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി. 250 രൂപയുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. പരമാവധി ഒന്നരലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates