അവധിക്കാല ആഘോഷങ്ങളിലാണ് നടി പ്രിയ വാര്യര്‍..ബാലിയിലാണ് പ്രിയ ഇത്തവണ അവധിക്കാലം ചെലവഴിക്കുന്നത്..കടല്‍ത്തീരത്ത് നിന്നുള്ള വിഡിയോയും ചിത്രങ്ങളുമൊക്കെ പ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്..നിരവധി പേരാണ് പ്രിയയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്..അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ പ്രധാന വേഷത്തിലാണ് പ്രിയ അഭിനയിച്ചത്..1999-ല്‍ പുറത്തിറങ്ങിയ 'എതിരും പതിരും' എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടു പേസും സുല്‍ത്താനാ' എന്ന പാട്ട് ചിത്രത്തില്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഈ പാട്ടിലെ പ്രിയയുടെ നൃത്തച്ചുവടുകള്‍ തമിഴില്‍ തരംഗമായിരുന്നു..നിലവിൽ മലയാളത്തിൽ ചിത്രങ്ങളൊന്നും പ്രിയ കമ്മിറ്റ് ചെയ്തിട്ടില്ല..നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന തമിഴ് ചിത്രവും പ്രിയയുടെ ശ്രദ്ധ നേടിയിരുന്നു.