തണുപ്പ് കാലമായാൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടി വരണ്ടുണങ്ങുന്നതും,അറ്റം പൊട്ടിപ്പോകുന്നതും..ഈ പ്രശ്നം മാറ്റി തലമുടിക്ക് തിളക്കവും കരുത്തും നൽകാൻ ഒരു ഐറ്റത്തിന് കഴിയും. അതാണ് ഗ്ലിസറിൻ.ഔഷധ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലിസറിൻ..കൂടാതെ ചർമ്മ സംരക്ഷണത്തിനും തലമുടി പരിചരണത്തിനും കാലങ്ങളായി ഗ്ലിസറിൻ ഉപയോഗത്തിലുണ്ട്..ഗ്ലിസറിൻ ഉപയോഗിച്ച് മുടി എങ്ങനെ ആരോഗ്യത്തോടെ നില നിർത്താം എന്ന് നോക്കാം..ചേരുവകൾഗ്ലിസറിൻ- 1 ടീസ്പൂൺ, വെള്ളം- ആവശ്യത്തിന്, ഷാമ്പൂ- ആവശ്യത്തിന്.ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കാം. ശേഷം മുടി കഴുകാൻ ഉപയോഗിക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates