ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇന്ത്യയുടെ ഷെഫാലി വര്‍മയ്ക്ക്.20 കാരിയായ ഷെഫാലി വര്‍മയുടെ ഇരട്ടശതകം 194 പന്തില്‍.ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.ഓസ്ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്റിന്റെ റെക്കോര്‍ഡാണ് ഷെഫാലി മറികടന്നത്.ഷെഫാലിയുടെ ഡബിള്‍ സെഞ്ച്വറിയില്‍ 23 ബൗണ്ടറികളും എട്ടു സിക്സറുകളും ഉള്‍പ്പെടുന്നു.മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷെഫാലി.2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു മിതാലിയുടെ ഡബിള്‍ സെഞ്ച്വറി.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates