
റിട്ടയര്മെന്റ് സമയത്ത് കയ്യിലുള്ള പണം എങ്ങനെ നിക്ഷേപിക്കണം എന്നത് എല്ലാവരുടെയും ഇടയിലുള്ള ആശയക്കുഴപ്പമാണ്.

News Now
റിട്ടയര്മെന്റ് സമയത്ത് കയ്യിലുള്ള പണം എങ്ങനെ നിക്ഷേപിക്കണം എന്നത് എല്ലാവരുടെയും ഇടയിലുള്ള ആശയക്കുഴപ്പമാണ്. സമീപകാലത്തെ പണലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ ഭാവിയിലെ ചെലവുകള് കൂടി നിറവേറ്റി സാമ്പത്തിക ബുദ്ധിമുട്ടുകള് ഇല്ലാതെ മുന്നോട്ടുപോകാന് കഴിയുന്ന തരത്തിലുള്ള നിക്ഷേപ മാര്ഗങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി കൈയിലുള്ള ബള്ക്ക് ഫണ്ടിനെ ലിക്വിഡ്, സേഫ്റ്റി, ഗ്രോത്ത് എന്നിങ്ങനെ മൂന്ന് ബക്കറ്റുകളായി തിരിച്ച് നിക്ഷേപിക്കുകയാണെങ്കില് സാമ്പത്തിക പ്രയാസങ്ങള് ഇല്ലാതെ മുന്നോട്ടുപോകാന് സാധിക്കുമെന്ന് വിദഗ്ധര് പറയുന്നു.
ലിക്വിഡ് ഫണ്ട്
കൈയിലുള്ള ബള്ക്ക് ഫണ്ടിന്റെ ഒരു ഭാഗം ലിക്വിഡ് ഫണ്ടില് നിക്ഷേപിക്കുക. പണലഭ്യതയാണ് ഇവിടത്തെ ഹൈലൈറ്റ്. ഒരു വര്ഷം മുതല് മൂന്ന് വര്ഷം വരെയുള്ള കാലയളവ് ലക്ഷ്യമിട്ടായിരിക്കണം ഇവിടത്തെ നിക്ഷേപം. ഇതിനായി ഡെറ്റ് ഫണ്ടുകളിലോ ഹ്രസ്വകാല എഫ്ഡികളിലോ പണം നിക്ഷേപിക്കാവുന്നതാണ്. ഇവിടെ റിട്ടേണ് കുറവായിരിക്കാം. എങ്കിലും പണത്തിന്റെ ലഭ്യത ഉറപ്പുവരുത്താന് കഴിയും. എമര്ജന്സി ഫണ്ട്, ആരോഗ്യകാര്യങ്ങള്ക്കായി നീക്കിവെയ്ക്കുന്ന പണം എന്നിവ ഇതിന്റെ പരിധിയില് വരും.
സേഫ്റ്റി ബക്കറ്റ്
മൂന്ന് മുതല് ഏഴു വര്ഷം വരെ കാലാവധി ലക്ഷ്യമിട്ടായിരിക്കണം ഇവിടത്തെ നിക്ഷേപം. കാറ് മാറ്റി പുതിയത് വാങ്ങുക, യാത്ര പോകുക, വീട് നന്നാക്കുക തുടങ്ങി അഞ്ചുവര്ഷത്തിന് ശേഷം ചെയ്യേണ്ട ആവശ്യങ്ങള്ക്കായാണ് ഇവിടെ പണം സൂക്ഷിക്കേണ്ടത്. ഈ ഉദ്ദേശത്തോടെ മ്യൂച്ചല് ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകളില് നിക്ഷേപിക്കാവുന്നതാണ്. ഇതില് തന്നെ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്, ബാലന്സ്ഡ് ഫണ്ടുകള് എന്നിങ്ങനെ നിരവധി വകഭേദങ്ങള് ഉണ്ട്. റിയല് എസ്റ്റേറ്റ് ഇന്വെസ്റ്റ്മെന്റ് ട്രസ്റ്റുകള്, ഗോള്ഡ് സോവറീന് ഫണ്ടുകള്, ഇടിഎഫ്, പോസ്റ്റ് ഓഫീസ് സ്കീമുകള്, ദീര്ഘകാല എഫ്ഡികള് എന്നിവയെയും ആശ്രയിക്കാവുന്നതാണ്. അഡൈ്വസറിന്റെ നിര്ദേശം മുന്നിര്ത്തി അനുയോജ്യമായ ഫണ്ടില് നിക്ഷേപിക്കുന്നതാണ് നല്ലത്.
ഗ്രോത്ത് ഫണ്ട്
ഏഴുവര്ഷത്തിന് ശേഷമുള്ള പണത്തിന്റെ ആവശ്യം മുന്നിര്ത്തിയാണ് ഇവിടെ നിക്ഷേപിക്കേണ്ടത്. ദീര്ഘകാലം ലക്ഷ്യമിട്ടുള്ള നിക്ഷേപമായത് കൊണ്ട് നല്ല ഗ്രോത്തുള്ള ഫണ്ടുകളില് വേണം നിക്ഷേപിക്കാന്. എങ്കില് മാത്രമേ വിചാരിച്ച റിട്ടേണ് ലഭിക്കൂ. ഇട്ട പൈസ ഡബിള് ആകണമെന്ന ലക്ഷ്യത്തോടെ വേണം നിക്ഷേപിക്കാന്. അങ്ങനെയെങ്കില് ഏഴുവര്ഷത്തിന് ശേഷം വീണ്ടും ലിക്വിഡ്, സേഫ്റ്റി ബക്കറ്റുകള് റീഫില് ചെയ്യാന് സാധിക്കും. പത്തുശതമാനം റിട്ടേണ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരിക്കണം നിക്ഷേപം. ഇതിനായി സ്റ്റോക്കുകള്, ഇക്വിറ്റി മ്യൂച്ചല് ഫണ്ടുകള്, റിയല് എസ്റ്റേറ്റ് എന്നിവയെ ആശ്രയിക്കാവുന്നതാണ്.
WHAT TO READ NEXT

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്
Summary
Have you retired and have a large sum of money? No need to be confused about how to invest
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






