കൂര്ക്കംവലി പലരുടെയും ഉറക്കംകെടുത്താറുണ്ട്..കൂര്ക്കംവലിക്കുന്നവര്ക്കും ഒപ്പംകിടക്കുന്നവര്ക്കും ഒരുപോലെ അലോസരമുണ്ടാക്കുന്ന ശീലമാണ് ഇത്..എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയുമാകാം കൂര്ക്കംവലി..സുഖനിദ്രയ്ക്ക് തടസ്സമാകുന്ന ഈ വില്ലനെ തുരത്താന് ചില വഴികളുണ്ട്..നേരെ കിടന്ന് ഉറങ്ങുമ്പോൾ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിൻഭാഗത്തേക്ക് പോകും ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാൻ സഹായിക്കും..ശരീരഭാരം വർധിക്കുമ്പോൾ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോൾ ശ്വാസനാളത്തിൽ സമ്മർദ്ദമുണ്ടാകും. ഇത് കൂർക്കംവലിക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നത് കൂർക്കംവലി കുറയ്ക്കും.പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും..തലയിണകളിൽ അടിയുന്ന പൊടിപടലങ്ങൾ കൂർക്കംവലിക്ക് പിന്നിലെ മറ്റൊരു കാരണമാണ്. അതുകൊണ്ട് ഇവ പതിവായി മാറ്റണം..പതിവായി വ്യായാമം ചെയ്യുന്നതുവഴി കൂര്ക്കംവലി കുറയ്ക്കാം.സൈനസൈറ്റിസ്, മൂക്കിലെ ദശ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള് എന്നിവയുണ്ടോ എന്നും പരിശോധിക്കുക.ഇവ കൂർക്കം വലിയ്ക്ക് കാരണമാകാറുണ്ട്.