രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല ഉന്മേഷവും കുറച്ച് സമയം കഴിഞ്ഞാൽ അമിത ക്ഷീണം അനുഭവപ്പെടുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്..ഇതിന് കാരണം ഉറക്കകുറവാണെന്നാണ് മിക്ക ആളുകളും കരുതുന്നത്..ഉറക്കക്കുറവ് മാത്രമല്ല, നമ്മൾ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങളും ഇതിനൊരു പ്രധാന കാരണമായേക്കാം..അതിനാൽ ദിവസം മുഴുവൻ ആക്ടീവായി ഇരിക്കാൻ എന്തൊക്കെ ഭക്ഷണങ്ങൾ ഉപേക്ഷിക്കാം എന്ന് നോക്കാം.ഫ്രൂട്ട് ജ്യൂസുകൾഫ്രൂട്ട് ജ്യൂസുകളിൽ നാരുകൾ ഇല്ലാത്തതിനാൽ ഇവ കുടിക്കുമ്പോൾ അതിലെ മധുരം വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ കാരണമാവുകയും ചെയ്യുന്നു. ഇതിന് പിന്നാലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുകയും, ഇത് നമ്മളെ കൂടുതൽ ക്ഷീണിതരാക്കുകയും ചെയ്യും.കഫീൻചായയിൽ നിന്നോ കാപ്പിയിൽ നിന്നോ ലഭിക്കുന്ന കഫീൻ ശരീരത്തിന്റെ സ്വാഭാവിക ഊർജ്ജ താളത്തെ തടസ്സപ്പെടുത്തുന്നു. കാലക്രമേണ ഇത് കടുത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം..ക്രീമി പാസ്ത,ചോറ്ക്രീമി പാസ്ത അല്ലെങ്കിൽ വലിയ അളവിലുള്ള ചോറ് പോലെയുള്ള കനത്ത ഭക്ഷണങ്ങൾ ശരീരത്തിന് ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ദഹിപ്പിക്കുന്നതിനായി ശരീരത്തിന് കൂടുതൽ ഊർജ്ജം വേണ്ടിവരുകയും, ഭക്ഷണം കഴിഞ്ഞയുടനെ വല്ലാത്തൊരു മയക്കവും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യുന്നു..രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ ആവശ്യമായ നാരുകളും പ്രോട്ടീനും ഇത്തരം ഭക്ഷണങ്ങളിൽ കുറവായിരിക്കും. തൽഫലമായി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടനെ ഊർജ്ജം കുറയുന്നു. അമിതഭക്ഷണത്തിന് പകരം ലഘുവായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വലിയ മാറ്റമുണ്ടാക്കും..എനർജി ഡ്രിങ്കുകൾഉപാപചയ പ്രവർത്തനങ്ങളെയും ഉറക്കത്തെയും തടസ്സപ്പെടുത്തുന്ന കൃത്രിമ മധുരങ്ങളും ഉത്തേജകങ്ങളും എനർജി ഡ്രിങ്കുകളിൽ അടങ്ങിയിട്ടുണ്ടാകും. ഇത് പെട്ടെന്നൊരു ഉന്മേഷം നൽകിയേക്കാമെങ്കിലും, ഇതിന്റെ അനന്തരഫലമായി കടുത്ത ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകാം..ബിസ്ക്കറ്റുകൾബിസ്ക്കറ്റുകളിലെ ശുദ്ധീകരിച്ച മാവും പഞ്ചസാരയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിനും അതുപോലെ വേഗത്തിൽ താഴുന്നതിനും കാരണമാക്കുന്നു. ഇത് കടുത്ത ക്ഷീണം അനുഭവപ്പെടുത്തും.