രാത്രിയിലെ നല്ല ഉറക്കം നിങ്ങളുടെ മാനസിക ശാരീരിക ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമാണ്..രാത്രിയിൽ ഉറക്കം കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ രാത്രികാല ദിനചര്യയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്..ചില കാര്യങ്ങൾ ശീലിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും. അത് എന്താണെന്ന് നോക്കാം..ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് ഉണരുകയും ചെയ്യുന്നത് നല്ലൊരു ഉറക്കം ലഭിക്കുന്നതിന് സഹായിക്കും..ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോണുകൾ, ടിവി, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇതിൽ നിന്നുള്ള നീല വെളിചം ഉറക്ക ഹോർമോണിനെ ബാധിക്കും..ഉറങ്ങുന്നതിന് മുൻപ് ഒരു പുസ്തകം വായിക്കുന്നത് നല്ലതാണ്.ഉറങ്ങുന്ന സമയത്ത് മുറിയിൽ മങ്ങിയ വെളിച്ചം. സുഗന്ധം പരത്തുന്ന മെഴുകുതിരികൾ കത്തിക്കുക, അല്ലെങ്കിൽ പാട്ടുകൾ കേൾക്കുക ഇങ്ങനെയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് തലച്ചോറിന് ഉറങ്ങാനുള്ള സമയമായി എന്ന സൂചന നൽകാനും കഴിയും..പകൽ സമയത്തെ ഉറക്കം നിങ്ങളുടെ രാത്രികാല ഉറക്കത്തെ ബാധിക്കും.കഫീൻ നിങ്ങളുടെ ഏകാഗ്രതയും ഊർജ്ജവും വർധിപ്പിക്കും. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് 6-8 മണിക്കൂർ മുൻപ് കാപ്പി കുടിച്ചാൽ അത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും..തിരക്കേറിയ ദിവസത്തിന് ശേഷം ഉറങ്ങുന്നതിന് മുൻപ് കുറച്ചു നേരം ധ്യാനമോ, ശ്വസന വ്യായാമങ്ങളോ ചെയ്യുന്നത് മനസിന് ശാന്തത നൽകാൻ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates