അതിരാവിലെ സ്ക്രീന്‍ ഉപയോഗം വേണ്ട. രാവിലെയുള്ള സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കാം. സ്ക്രീന്‍ ടൈം കുറയ്ക്കുന്നതിലൂടെ ശ്രദ്ധക്കുറവിനെ മറികടക്കാം..വെള്ളം കുടിക്കാം - രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തെ ഉന്മേഷത്തോടെയിരുത്താം. ശരീരത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രാവിലത്തെ വെള്ളംകുടി സഹായിക്കും..പ്രഭാതത്തില്‍ തലച്ചോറിലെ കോശങ്ങളെ ഉണര്‍ത്താന്‍ വായിക്കാനോ, പസില്‍ ഉപയോഗവും സഹായിക്കും. കുറച്ച് മിനിറ്റുകള്‍ ഇതിനായി ചെലവഴിക്കാം.സംഗീതം മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പാട്ടുകേട്ട് മൈന്ഡ്ഫുള്നെസ് ശീലമാക്കാം..രാവിലത്തെ ഇളംവെയിലില്‍ നടക്കുന്നത് വിറ്റാമിന്‍ ഡി ഉത്പാദനം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ജൈവഘടികാരത്തിന്റെ താളം സന്തുലിതമാകാനും സഹായിക്കും..പ്രഭാതത്തിലെ വേഗത്തിലുള്ള നടത്തം, യോഗ തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ രക്തയോട്ടം വര്‍ധിപ്പിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യുന്നു..ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ശീലമാക്കാം..ഒരു ദിനചര്യ വളരെ നല്ലതാണ്. രാവിലെ വെള്ളംകുടിക്കല്‍, ചെറിയരീതിയിലെങ്കിലും വ്യായാമം, മെഡിറ്റേഷന്‍, അന്നന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍ പ്ലാനുണ്ടാക്കുക പതിയെ ദിനചര്യയുടെ ഭാഗമാക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates