ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത് അടക്കമുള്ളവര്‍ ക്യാംപിലെത്തി..ഇന്ത്യന്‍ പരിശീലകനായ ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശിനെതിരെ അരങ്ങേറാന്‍ ഒരുങ്ങുന്നത്..ഇന്ത്യന്‍ ബൗളിങ് പരിശീലകനായി സ്ഥാനമേറ്റ മോണ്‍ മോര്‍ക്കലും ടീമിനൊപ്പമുണ്ട്..വിരാട് കോഹ്ലി ലണ്ടനില്‍ നിന്നാണ് ചെന്നൈ ക്യാംപിലെത്തിയത്. താരം കഴിഞ്ഞ ദിവസം 45 മിനിറ്റോളം നെറ്റ്സില്‍ പരിശീലനം നടത്തി..ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം നേടിയ പേസര്‍ യഷ് ദയാലടക്കമുള്ള താരങ്ങളും ക്യാംപിലുണ്ട്..സ്പിന്‍ ബൗളിങ് കരുത്തായ ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ക്യാംപിലുണ്ട്..ഈ മാസം 19 മുതല്‍ 23 വരെയാണ് ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ്. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് രണ്ടാം ടെസ്റ്റ്..രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates