എയർ ഫ്രൈയറിന് ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും..ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയർ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം..ഇല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും ഇത് ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു..ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയറിന്റെ ബാസ്കറ്റും ട്രേയും ഊരിമാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ ഇത് 10 മിനിറ്റ് മുക്കിവയ്ക്കാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയാൽ മതി..എയർ ഫ്രൈയറിലെ കഠിനമായ കറകൾ ഇല്ലാതാക്കാൻ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, വെള്ളത്തിൽ ചേർത്ത് പേസ്റ്റുപോലെ ആക്കി കറപിടിച്ച ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതി..എയർ ഫ്രൈയറിന്റെ ചൂട് വരുന്ന ഭാഗം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈ ഭാഗത്ത് അഴുക്ക് പറ്റിയിരിക്കുകയും ഉപകരണം ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു..എയർ ഫ്രൈയറിലെ ദുർഗന്ധം ഇല്ലാതാക്കാൻ വിനാഗിരിയോ നാരങ്ങ പകുതിയോ മുറിച്ച് വെള്ളത്തിൽ ഇട്ടതിന് ശേഷം എയർ ഫ്രൈയറിൽ വെച്ച് ചൂടാക്കാം. ഇത് എളുപ്പം ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates