കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ബന്ധപ്പെട്ട യോഗ്യതകൾ ഉള്ളവർക്ക് ഒക്ടോബർ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Gym Instructor Job
Kerala Agricultural University (KAU) has invited applications for the post of Gym Instructor.Source by : PEXELS
Last Updated :11 October 2026, 3:15 pm IST
Guest Author :Joice Daniel

കേരള കാർഷിക സർവകലാശാല (KAU) ജിം ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് ഒരു മാസം 26,000 രൂപ ശമ്പളം ലഭിക്കും. ബന്ധപ്പെട്ട യോഗ്യതകൾ ഉള്ളവർക്ക് ഒക്ടോബർ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

  • തസ്തികയുടെ പേര്: ജിം ഇൻസ്ട്രക്ടർ (Gym Instructor)

  • നിയമന കാലാവധി: 1 വർഷം.

  • ജോലി സ്ഥലം: കേരള കാർഷിക സർവകലാശാല മെയിൻ ക്യാമ്പസ് (വെള്ളാനിക്കര), സ്റ്റുഡന്റ്സ് ഫിറ്റ്നസ് സെന്റർ കം പവലിയൻ.

  • ശമ്പളം: മാസവേതനം പരമാവധി 26,000 രൂപ (മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല).

  • പ്രായപരിധി: 35 വയസ്സിൽ കവിയാൻ പാടില്ല.(01.01.2026 അടിസ്ഥാനമാക്കി)

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

വിദ്യാഭ്യാസ യോഗ്യതകളും പരിചയസമ്പത്തും

(താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്)

  • UGC അംഗീകൃത സ്ഥാപനത്തിൽ നിന്നും എക്സർസൈസ് സയൻസ് (Exercise Science) / എക്സർസൈസ് ഫിസിയോളജിയിൽ (Exercise Physiology) ബിരുദവും, അംഗീകൃത ജിമ്മിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും.

  • ദേശീയ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിറ്റ്നസ് ട്രെയിനർ കോഴ്സ് / ജിം ട്രെയിനർ കോഴ്സ് / ഫിറ്റ്നസ് മാനേജ്മെന്റ് കോഴ്സ് സർട്ടിഫിക്കറ്റും, അംഗീകൃത ജിമ്മിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും.

  • B.P.E / B.P.Ed / B.P.E.S അല്ലെങ്കിൽ ഡിപ്ലോമ പൂർത്തിയാക്കിയവരും, കേന്ദ്ര/സംസ്ഥാന സർക്കാറിന്റെയോ UGC അംഗീകൃത സ്ഥാപനങ്ങളുടേയോ ജിം/ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഡിപ്ലോമ സർട്ടിഫിക്കേഷനും, അംഗീകൃത ജിമ്മിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും.

അഭികാമ്യ യോഗ്യത

  • സാധുതയുള്ള CPR / AED ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്

4. തിരഞ്ഞെടുപ്പ് രീതി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

  • ഇന്റർവ്യൂ തീയതി: 2026 ഒക്ടോബർ 26

  • സമയം: രാവിലെ 10:00 മണിക്ക്

  • സ്ഥലം: ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ (DSW), കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

Kerala Agricultural University (KAU) has invited applications for the post of Gym Instructor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now