ഫ്ളാക്സ് സീഡ് ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറ്റൈഡിന്റെ അളവും കുറയ്ക്കുന്നു. ദിവസലും ഒരു പിടി ഫ്ളാക്സ് സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്..മത്സ്യം അയല, മത്തി, ചെറു മീനുകളിൽ ധാരളം ഒമേഗ-3 ഫാറ്റി ആഡിസുകൾ അടങ്ങിയിട്ടുണ്ട്. അത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യും.വെളുത്തുള്ളി വെളുത്തുള്ളിയിൽ ഉയർന്ന അളവിലുള്ള അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് സൾഫർ അടങ്ങിയ സംയുക്തമാണ്. അതുകൊണ്ട് തന്നെ മൊത്തം കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്.ഇലക്കറികൾ പച്ചക്കറികൾക്കൊപ്പം ധാരളം ഇലക്കറികൾ കഴിക്കുന്നതും ഹൃദ്രോഗവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.പയർ ബാൻസ്, പരിപ്പ് തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ധാരാളം പ്രോട്ടീനും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates