മഴക്കാലത്തെ പതിവ് യാത്രകള്‍ (rainy days) ചിലപ്പോള്‍ വിരസമാകാറുണ്ട്. ബസ്സിലും ട്രെയിനിലും ജനാലകള്‍ പൂട്ടിവച്ച് യാത്ര ചെയ്യേണ്ട സാഹചര്യം ഇതില്‍ പ്രധാനമാണ്..അപ്രതീക്ഷിതമായ യാത്രാ തടസങ്ങളും മഴക്കാലത്ത് പതിവാണ്. ട്രെയിനുകളും ബസുകളും ഇക്കാലത്ത് മണിക്കൂറുകള്‍ വൈകുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മടുപ്പ് മറികടക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം..യാത്രയ്ക്കിറങ്ങും മുമ്പ് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കരുത്. ചാര്‍ജറും പവര്ബാങ്കുമൊക്കെ കൈയില്‍ കരുതുകയുംവേണം..സിനിമകളോ സീരീസുകളോ ഡൗണ്‍ലോഡ് ചെയ്തുവച്ചാല്‍ യാത്രയുടെ മടുപ്പറിയാതെ അവ കണ്ടിരിക്കാം..നനഞ്ഞാല്‍ വേഗം ഉണങ്ങുന്നതരം വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക..നനവ് തങ്ങിനില്ക്കുന്ന ചെരുപ്പുകള്‍ ഒഴിവാക്കാം. വെള്ളം ഇറങ്ങിപ്പോകുന്ന, ചര്‍മത്തില്‍ ഈര്‍പ്പം ഉണ്ടാക്കാത്ത തരം ചെരുപ്പുകളാണ് മഴക്കാലത്തിന് അനുയോജ്യം..നനഞ്ഞ കുട, റെയില്‍കോട്ട് തുടങ്ങിയവ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ കൈയില്‍ കരുതാം..പുസ്തകങ്ങളും വായനയും വിരസതയകറ്റാന്‍ സഹായിക്കുന്ന നല്ല ചങ്ങാതിമാരാണ്..ട്രെയിനിനും ബസ്സിനുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പ് പരിധിവിട്ട് നീളുമ്പോള്‍ പഴയ ചങ്ങാതിമാരെയും മറ്റും ഫോണില്‍ വിളിച്ച് സംസാരിക്കാം..യാത്രയില്‍ കുടിക്കാന്‍ ചൂടുവെള്ളം കൈയില്‍ കരുതുന്നത് നല്ലതാണ്..പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates