രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.ഇന്നുമുതല്‍ (സെപ്റ്റംബര്‍ 16) 5 ലക്ഷം രൂപ വരെ നികുതി അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിക്കാം..നികുതി പേയ്മെന്റുകള്‍ക്കായി യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള എന്‍പിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്..നികുതി പേയ്മെന്റ് പ്രക്രിയ ലളിതമാക്കാനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി യുപിഐ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിഷ്കാരം.നിലവില്‍ ഒരു ലക്ഷം രൂപയാണ് പരിധി.ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐപിഒകള്‍, ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്കീമുകള്‍ എന്നിവയിലേക്ക് യുപിഐ വഴിയുള്ള ഇടപാടുകളുടെ പരിധിയും സമാനമായ രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്.ബാങ്കുകളും യുപിഐ ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍പിസിഐ നിര്‍ദ്ദേശം.ബാങ്ക്, യുപിഐ ആപ്പുകള്‍ എന്നിവ ഈ മാറ്റത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഉപയോക്താക്കള്‍ ഉറപ്പാക്കണം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates