അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് വിശ്രമവേളയിലാണ്.ഡെലവെയറിലെ റോഹോബോത്തില് സൈക്കിള്‍ സവാരി നടത്തുന്ന ഫോട്ടോകളും വിഡിയോയും പുറത്തുവന്നു.ബൈഡന് സൈക്കിള്‍ സവാരി നടത്തുന്ന വിഡിയോയും ചിത്രങ്ങളും സോഷ്യമീഡിയയില്‍ വൈറലായി കഴിഞ്ഞു.വളരെ സന്തോഷവനായി ആസ്വദിച്ച് സൈക്കിള്‍ ചവിട്ടുന്ന ബൈഡനെയാണ് കാണുന്നത്..ബൈഡനെ പോലെയുള്ളവര്‍ തങ്ങളുടെ സമ്മര്‍ദം ഒഴിവാക്കാന്‍ സമയം ചെലവഴിക്കുന്നതിനെ പോസിറ്റീവായിട്ട് കാണണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്..ഇതിന് മുമ്പും ജോ ബൈഡന് സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. 2022ലും 2024ലും സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. 2022ല്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്ക് പറ്റുകയും ചെയ്തു..സൈക്കിള്‍ സവാരിക്ക് ശേഷം ബീച്ചില്‍ വിശ്രമിക്കുകയും ചെയ്തു.