ഇന്ത്യയുടെ സമുദ്ര വ്യാപാര രംഗത്ത് വിഴിഞ്ഞം തുറമുഖം നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷ.ആഴത്തിലുള്ള ഡ്രാഫ്റ്റ് ബെർത്തുകളും നൂതന കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്.രാജ്യത്തെ ആദ്യ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ പങ്കു വഹിക്കും.ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. തുടർ ഘട്ടങ്ങൾ പൂർത്തിയാകുന്നതോടു കൂടി ഇത് 50 ലക്ഷം വരെ ഉയർത്താനും സാധിക്കും.തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍.ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനാണ് വിഴിഞ്ഞം ലക്ഷ്യമിടുന്നത്.മേഖലയിലെ ഏറ്റവും സുപ്രധാനമായ വികസന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം പ്രദേശത്ത് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates