രാവിലെ ഉണ്ടാക്കിയ ചപ്പാത്തി ഫ്രിജില് വച്ചാല്, അത് വൈകുന്നേരമാകുമ്പോഴേക്കും കട്ടിയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?.സൂക്ഷിച്ച് വെച്ചിരിക്കുന്ന ചപ്പാത്തി വീണ്ടും ചൂടാക്കിയാല് കൂടുതൽ കട്ടിയായി പോകുകയും ചെയ്യുന്നു..ചപ്പാത്തി ഉണ്ടാക്കിയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പൂപ്പൽ പിടിക്കുകയോ കട്ടിയാവുകയോ ചെയ്യുന്നത് ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ..സാധാരണ റൂം താപനിലയിൽ 1-2 ദിവസം വരെ ചപ്പാത്തി സൂക്ഷിക്കാം. കൂടാതെ ചപ്പാത്തി സൂക്ഷിക്കുമ്പോൾ ചുറ്റും കൂടുതൽ ചൂടും ഈർപ്പവും ഇല്ലാത്ത സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്..ചൂട് പൂർണ്ണമായി മാറിയ ശേഷം മാത്രം ഒരു എയർടൈറ്റ് കണ്ടെയ്നറിലോ സിപ് ലോക്ക് ബാഗിലോ ആക്കുക. ചൂടോടെ വെച്ചാൽ നീരാവി കെട്ടിക്കിടന്ന് പൂപ്പൽ വരാൻ സാധ്യതയുണ്ട്..വായു കടക്കാത്ത പാത്രത്തിൽ ചപ്പാത്തി സൂക്ഷിക്കുന്നത് അത് ഉണങ്ങിപ്പോകുന്നത് തടയും..ചപ്പാത്തി സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു നേരിയ നനഞ്ഞ കോട്ടൺ തുണി ഇടുന്നത് നല്ലതാണ്. ഇത് ചപ്പാത്തിക്ക് നല്ല മൃദുത്വം നിലനിർത്താൻ സഹായിക്കും..ചപ്പാത്തിയും ഫ്രീസറിൽ സൂക്ഷിക്കാം. ചപ്പാത്തി പകുതി വേവിച്ച ശേഷം തണുപ്പിക്കുക. ഓരോ ചപ്പാത്തിയുടെയും ഇടയിൽ ബട്ടർ പേപ്പറോ പ്ലാസ്റ്റിക് ഷീറ്റോ വെച്ച് അടുക്കി ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പുറത്തെടുത്ത് തവയിൽ ചൂടാക്കിയാൽ മതി.