കഴിഞ്ഞദിവസമാണ് സിനിമാ താരം നവ്യ നായർക്ക് ഓസ്ട്രേലിയൻ യാത്രയിൽ മുല്ലപ്പൂവ് കൈയിൽ വെച്ചതിന് പിഴയൊടുക്കേണ്ടി വന്നത്..15 സെന്റിമീറ്റര്‍ മുല്ലപ്പൂവിന് ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യന്‍ രൂപയാണ് ഓസ്ട്രേലിയന്‍ കൃഷിവകുപ്പ് നവ്യാ നായരുടെ പക്കൽ നിന്നും ഈടാക്കിയത്..എന്തുകൊണ്ട് മുല്ലപ്പൂവിന് ഓസ്ട്രേലിയയിൽ വിലക്കെന്ന് നോക്കാം.ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്.വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഈ വിലക്ക്.സൂക്ഷ്മജീവികള്‍ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്..മുല്ലപ്പൂവ് മാത്രമല്ല വിത്തുകൾ കൊണ്ടും ഓസ്ട്രേലിയിലേക്ക് പോകുന്നത് 6600 ഡോളർ വരെ പിഴകിട്ടുന്നതിനൊപ്പം പത്തുവർഷം തടവും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ്.ഓസ്ട്രേലിയൻ ബോർഡ് ഫോഴ്സ് വെബ്സൈറ്റിൽ അവർ കൃത്യമായി എന്തൊക്കെ രാജ്യത്തിനുള്ളിലേക്ക് കൊണ്ടു ചെല്ലരുതെന്ന് പ്രത്യേകം പറയുന്നുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates