വൈനില്ലാതെ ക്രിസ്മസ് ആഘോഷം പൂർത്തിയാകില്ല..ദിവസങ്ങളുടെ പരിശ്രമം വേണം ഒരു വൈൻ ഉണ്ടാക്കാൻ..എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ ഉണ്ടാക്കിയാലോ?.ചേരുവകൾഇഞ്ചി - 250 ഗ്രാംപഞ്ചസാര - 13 ടേബിൾസ്പൂൺയീസ്റ്റ് - 1 ടേബിൾസ്പൂൺവെള്ളം - 1 ലിറ്റർചൂടുവെള്ളം - 1 കപ്പ്നാരങ്ങ - 1 എണ്ണംഏലയ്ക്ക - 4 എണ്ണംഗ്രാമ്പു - 6 എണ്ണംവറ്റൽമുളക് – 8 എണ്ണംകറുവപ്പട്ട – 1 ഇഞ്ച് കഷണംഉണക്ക മുന്തിരി - 1/4 കപ്പ്.തയ്യാറാക്കുന്ന വിധംതൊലി നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിയ ഇഞ്ചി ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുക്കുക..ഇതിലേക്ക് ഒരു ടേബിള്‍സ്പൂൺ പഞ്ചസാര, യീസ്റ്റ്, കുറച്ചു ഇളംചൂട് വെള്ളം എന്നിവ ചേർത്ത് ഒരു പാത്രത്തിൽ യീസ്റ്റ് പൊങ്ങാൻ വയ്ക്കുക..ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര കരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം, കറുവപ്പട്ട, ചതച്ച ഗ്രാമ്പൂ, ഏലയ്ക്കാ, ഉണക്കമുളക്, ഉണക്കമുന്തിരി, കുരുകളഞ്ഞ നാരങ്ങ, എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം ഇഞ്ചിനീര് കൂടി ചേർത്തു കൊടുത്തു കുറച്ചുസമയം തിളപ്പിക്കുക..ചൂട് അല്പം കുറഞ്ഞ ശേഷം പൊന്തി വന്ന യീസ്റ്റ് ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം വൈൻ അടച്ചുവെച്ച് വെളിച്ചവും അനക്കവും തട്ടാതെ സൂക്ഷിക്കുക..പിറ്റേദിവസം അതേസമയം വൈൻ അരിച്ചെടുത്ത് വായുവും വെള്ളവും കടക്കാതെ കുപ്പിയിൽ അടച്ച് സൂക്ഷിക്കുക..അടുത്ത ദിവസം മുതൽ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ ഉപയോഗിക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates