ക്രിസ്പിയും സ്പൈസിയുമായ നല്ല ടേസ്റ്റി ചിക്കൻ ഫ്രൈ ആർക്കണല്ലേ ഇഷ്ടപ്പെടാത്തത്..ചോറിനും പൊറോട്ടയ്ക്കും അപ്പത്തിനുമൊപ്പം ഒരുപോലെ ഇണങ്ങുന്ന ഈ വിഭവം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കിയാലോ..ചേരുവകൾചിക്കൻ: 500 ഗ്രാംഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺമുളകുപൊടി: 2 ടീസ്പൂൺമഞ്ഞൾപ്പൊടി: ½ ടീസ്പൂൺകുരുമുളകുപൊടി: 1 ടീസ്പൂൺഗരം മസാല: ½ ടീസ്പൂൺ.നാരങ്ങാനീര്: 1 ടീസ്പൂൺകോൺഫ്ലോർ/അരിപ്പൊടി: 1 ടേബിൾ സ്പൂൺകറിവേപ്പില: 2 തണ്ട്പച്ചമുളക്: 3-4 എണ്ണംവെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്ഉപ്പ്: പാകത്തിന്.തയ്യാറാക്കുന്ന വിധംവൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, നാരങ്ങാനീര്, കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക..മസാല ചിക്കന്റെ ഉള്ളിലേക്ക് നന്നായി ഇറങ്ങിച്ചെല്ലാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് ഫ്രിഡ്ജിലോ പുറത്തോ മാറ്റിവെക്കണം..ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ അതിലേക്കിടുക. ചെറിയ തീയിൽ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം..ചിക്കൻ ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടുക. ഈ സമയത്ത് കറിവേപ്പിലയും പച്ചമുളകും എണ്ണയിലേക്ക് ചേർത്താൽ ചിക്കൻ ഫ്രൈക്ക് നല്ലൊരു ഗന്ധം ലഭിക്കും..ചിക്കന്റെ പുറംഭാഗം നന്നായി മൊരിഞ്ഞ് ഇരുണ്ട ചുവപ്പ് നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം.