
Today's Rashi Phalam June 19| ധനകാര്യ ഇടപാടുകളിൽ ഗുണം ലഭിക്കും,യാത്രകൾ സന്തോഷകരമാകും
ഇന്നത്തെ നക്ഷത്രഫലം - 19-6-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. തീരുമാനങ്ങൾ ആത്മവിശ്വാസ ത്തോടെ നടപ്പിലാക്കാൻ കഴിയും. ധനകാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)
ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു പദ്ധതിക്ക് രൂപം നൽകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. കലാരംഗത്ത് മികവ് തെളിയിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മറ്റുള്ളവരിൽ സ്വാധീനം ചെലുത്തും. പഠനത്തിലും അറിവ് സമ്പാദിക്കുന്ന കാര്യങ്ങളിലും നേട്ടമുണ്ടാകും. യാത്രകൾ ഗുണകരമാകും . പുതിയ അനുഭവങ്ങൾ ജീവിതത്തിന് പ്രചോദനമാകും.
WHAT TO READ NEXT

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മനസ്സിന് സമാധാനം നൽകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐക്യവും സന്തോഷവും നിലനിൽക്കും. പൊതുപ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും. ധന സ്ഥിതി മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സാമൂഹിക രംഗത്ത് അംഗീകാരം വർധിക്കും. പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കുടുംബകാര്യങ്ങളിൽ സന്തോഷകരമായ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ അനുകൂല സാഹചര്യം രൂപപ്പെടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ആശയവിനിമയ മികവ് നേട്ടങ്ങൾ സമ്മാനിക്കും. ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രയോജനകരമാകും. ധനകാര്യ ഇടപാടുകളിൽ ഗുണം ലഭിക്കും. യാത്രകൾ സന്തോഷകരമാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആരംഭിക്കുന്ന കാര്യങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ മുന്നോട്ട് പോകും. ആത്മവിശ്വാസം വർധിക്കും. പഠനകാര്യങ്ങളിലും മത്സരപരമായ രംഗങ്ങളിലും നേട്ടം കൈവരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ജോലിയിൽ ഉയർച്ച നേടും. ഭാവിയെ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ശക്തമായ അടിത്തറ ഒരുക്കും. ധനകാര്യ ഇടപാടുകളിൽ നേട്ടം ലഭിക്കും. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും.
WHAT TO READ NEXT

ഘോഷയാത്രയും വാദ്യമേളവും; നായ്ക്കനാലില്‍ പുതിയ ആല്‍മരത്തൈ നട്ടു
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സമയോചിതമായ തീരുമാനങ്ങൾ വിജയം സമ്മാനിക്കും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവഴിക്കും. പുതിയ അറിവുകൾ നേടാൻ അവസരം ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൂട്ടായ പ്രവർത്തനങ്ങളിൽ മികച്ച ഫലം ലഭിക്കും. ഏറെ നാളായി മനസ്സിലുള്ള ഒരു ആഗ്രഹം പൂർ ത്തിയാകാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കും. ആരോഗ്യം മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്.
News Now
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Summary
Daily Horoscop | Today's Rashi Phalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



