
ആനുകൂല്യങ്ങള്‍ ചോദിച്ചോളൂ, കിട്ടും; ഇന്ന് അനുകൂല ദിനം
ഇന്നത്തെ നക്ഷത്രഫലം 27-8-2025

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
കൂട്ടായ പ്രയത്നത്തിലൂടെ വലിയ നേട്ടങ്ങള്‍ ഇന്ന് കൈവരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ ആനന്ദം കളിയാടും. വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മക്കളുടെയും ബന്ധുക്കളുടെയും മറ്റും സഹായത്തോടുകൂടി പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാണ്. പുണ്യസ്ഥലം സന്ദര്‍ശിക്കും.
WHAT TO READ NEXT

അറിയാം, രത്നങ്ങളുടെ സവിശേഷതകളും ഫലവും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):
കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം ആകും. വിശേഷ വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും. യാത്രകള്‍ക്കും സാധ്യതയുണ്ട്.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
വളരെയധികം സന്തോഷിക്കാവുന്ന പല കാര്യങ്ങളും ഇന്ന് നടക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഗര്‍ഭിണികള്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം1/4):
ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇന്ന് ചോദിച്ചാല്‍ അനുവദിച്ചു കിട്ടും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം നേ ടും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക.
കന്നി ( ഉത്രം3/4, അത്തം, ചിത്തിര1/2)
വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കും. പൊതുവേ സന്തോ ഷകരമായ ദിവസമാണ് ഇന്ന്.
WHAT TO READ NEXT

വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തങ്ങള്‍, ശാന്തസുന്ദരം ഈയാഴ്ച
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
പണം നഷ്ടപ്പെടാന്‍ ഇടയുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടു നില്ക്കുക. ചെറിയ യാത്രകള്‍ ആവശ്യമായി വരും. കോടതി കാ ര്യങ്ങളില്‍ അനുകൂല തീരുമാനം ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):
ഭാഗ്യമനുകൂലമായ ദിവസമാണ് ഇന്ന്. നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബജീവിതം ഊഷ്മളമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. കുടുംബജീവിതം സന്തോഷകരമായി തുടരും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാ ണ്.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ഇന്നലെ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഇന്ന് നേടാനാകും. ഓഹരിയുടെ ഇടപാടുകള്‍ ലാഭകരമാകും.
WHAT TO READ NEXT

പൊന്നിന് ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പലവിധ പ്രതിസന്ധികളും നേരിടേണ്ടി വരും. പുതിയ സംരംഭങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. തൊഴില്‍ രംഗത്ത് പ്രശ്നങ്ങളില്ല. തീയും ആയുധവുമായി ഇടപെടരുത്
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
അകന്നു കഴിഞ്ഞിരുന്ന പങ്കാളികള്‍ക്ക് ഒന്നിച്ചു ചേരാന്‍ കഴിയും. കാത്തിരുന്ന സന്തോഷവാര്‍ത്ത എത്തിച്ചേരും. പ്രായം ചെന്നവരെ വാതരോഗം ശല്യം ചെയ്യും
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Daily Horoscope August 27, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


