
Today's Rashi Phalam August 04|പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും, അവസരങ്ങൾ കണ്ടെത്തും
ഇന്നത്തെ നക്ഷത്രഫലം – 4-8-2026 ഡോ. പി. ബി. രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും. അടുത്തവരുമായി നടത്തിയ ചർച്ചകൾ അനുകൂലമായി തീരാം. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ധനകാര്യ ഇടപാടുകളിൽ വ്യക്തത കൈവരും. ജോലിയുമായി ബന്ധപ്പെട്ട തീരുമാനം ഗുണകരമാകാം. സുഹൃത്തിൽ നിന്ന് പ്രയോജനകരമായ ഒരു വിവരം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. പഠനകാര്യങ്ങളിൽ മികച്ച ശ്രദ്ധ പുലർത്താൻ കഴിയും. സംസാരത്തിലെ മിതത്വം ബന്ധങ്ങൾ കൂടുതൽ ശക്തമാക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിയിരുന്ന ഒരു കാര്യം വീണ്ടും ആരംഭിക്കാൻ സാധിക്കും. ഔദ്യോഗിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുന്നത് ഗുണകരമാകും. കുടുംബാംഗത്തിൽ ഒരു മംഗള കർമ്മം നടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ ശ്രദ്ധ നേടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വരാം. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസകരമായ മാറ്റം കാണാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചെറിയ തടസ്സങ്ങൾ ഉണ്ടായാലും പ്രവർത്തനങ്ങൾ പുരോഗമിക്കും. രേഖകളും കരാറുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. പുതിയ വിവരങ്ങൾ ഭാവി തീരുമാനങ്ങൾക്ക് സഹായകരമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ പരിചയങ്ങൾ ഉപകാരപ്പെടാം. സാമൂഹി ക ഇടപെടലുകൾ സജീവമാകും.ചെലവു നിയ ന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കുടുംബത്തോ ടൊപ്പം പങ്കിടുന്ന സമയം സന്തൃപ്തി നൽകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. ജോലിസ്ഥലത്ത് അംഗീകാരം നേ ടാൻ സാധ്യതയുണ്ട്. യാത്ര വിജയകരമാകും. പുതിയ അവസരങ്ങൾ കണ്ടെത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നല്ല ദിവസമാണ്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദൂരസ്ഥരിൽ നിന്ന് അനുകൂല സന്ദേശം എത്താം. ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കാൻ കഴിയും. മകരം
(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജോലികളിൽ ക്രമവും നിയന്ത്രണവും പാലിക്കു ന്നത് അനിവാര്യമാണ്. പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടി വരാം. സുഹൃത്തിന്റെ ഉപദേശം പ്രായോഗികമായി സഹായകരമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
മേലധികാരികളിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കുക. പുതിയ വിവരങ്ങൾ മുന്നോട്ടുള്ള പദ്ധതികൾക്ക് സഹായകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വീട്ടിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കാം. തൊഴിൽ രംഗത്ത് അനുകൂല സാഹചര്യം നിലനിൽക്കും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന പ്രവർ ത്തനങ്ങൾ വിജയകരമാകും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


