വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

New feature on WhatsApp: What is the 'Restricted Chat' feature, and how do you use it?
വാട്‌സ്ആപ്പ്
Edited by :Amal Joy
Last Updated :5 ഒക്ടോബർ 2026, 11:03 am IST

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. 'റെസ്ട്രിക്റ്റഡ് ചാറ്റ്' എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്ഫോമുകളിലെ വാട്സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലുള്ള ചില ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.

വാട്സ്ആപ്പിന്റെ നിലവിലുള്ള 'അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' സെറ്റിങ്‌സിന്റെ പരിഷ്‌കരിച്ച രൂപമാണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്'. പഴയ സെറ്റിങ്‌സ് പോലെ തന്നെ നിര്‍ബന്ധമല്ലാത്തതും ഡിഫോള്‍ട്ടായി ഓഫ് ചെയ്തിരിക്കുന്നതുമായ ഒരു ഫീച്ചറാണിത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭാഷണങ്ങള്‍ ഓരോ പങ്കാളിയുടെയും പ്രൈമറി ഡിവൈസില്‍ മാത്രം ലഭ്യമാകും എന്നതാണ്. വാട്സ്ആപ്പ് വെബ്, ഡെസ്‌ക്ടോപ്പ് ആപ്പ് അല്ലെങ്കില്‍ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ ഈ ചാറ്റ് കാണാന്‍ കഴിയില്ല.

'റെസ്ട്രിക്റ്റഡ് ചാറ്റ്' ഓണ്‍ ചെയ്താല്‍ സംഭവിക്കുന്നത്

ചാറ്റില്‍ പങ്കുവെക്കുന്ന മീഡിയ (ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) ഫോണിന്റെ ഗാലറിയില്‍ ഓട്ടോമാറ്റിക്കായി സേവ് ആകില്ല. ചാറ്റിലുള്ള ആര്‍ക്കും സംഭാഷണം എക്സ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ചാറ്റില്‍ മെറ്റാ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല ലിങ്ക് ചെയ്ത മറ്റ് ഡിവൈസുകളില്‍ ഈ ചാറ്റ് ലഭ്യമാകില്ല. ഈ നിയന്ത്രണങ്ങള്‍ ഫീച്ചര്‍ ഓണ്‍ ചെയ്യുന്ന വ്യക്തിക്ക് മാത്രമല്ല, സംഭാഷണത്തിലുള്ള ഇരുവര്‍ക്കും ബാധകമാണ്.

ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു സന്ദേശം വാട്സ്ആപ്പ് ചാറ്റില്‍ കാണിക്കും. 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഓണ്‍ ആയാലും ഓഫ് ആയാലും സന്ദേശങ്ങളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

'റെസ്ട്രിക്റ്റഡ് ചാറ്റ്' എങ്ങനെ ഓണ്‍ ചെയ്യാം

നിയന്ത്രിക്കേണ്ട വ്യക്തിഗത ചാറ്റ് തുറക്കുക, ചാറ്റ് ഇന്‍ഫോ സ്‌ക്രീന്‍ തുറക്കുന്നതിനായി മുകളിലുള്ള കോണ്‍ടാക്റ്റ് പേരില്‍ ടാപ്പ് ചെയ്യുക, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'റെസ്ട്രിക്റ്റഡ് ചാറ്റ്' എന്നതില്‍ ടാപ്പ് ചെയ്യുക, ഓണ്‍ ചെയ്യുക, നിലവില്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഗ്രൂപ്പുകളില്‍ ഇത് ലഭ്യമല്ല.

എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും 'റെസ്ട്രിക്റ്റഡ് ചാറ്റ്' എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ പോലും ഇത് ഘട്ടംഘട്ടമായാണ് പുറത്തിറക്കുന്നത്, അതിനാല്‍ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ഈ ഫീച്ചര്‍ ലഭ്യമാകണമെന്നില്ല.

News Now

Summary

New feature on WhatsApp: What is the 'Restricted Chat' feature, and how do you use it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates