Today's Rashi Phalam August 11 | പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം, ധനക്ലേശത്തിന് സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 11-8-2026

daily horoscope
daily horoscope
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 ഓഗസ്റ്റ് 2026, 10:18 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി ആലോചിച്ചിരുന്ന ഒരു കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ പുരോഗതി പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

മുടങ്ങിക്കിടന്ന ഒരു പ്രവർത്തനം വീണ്ടും മുന്നോട്ട് പോകും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം പ്രയോജനകരമാകും. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലധികം നേട്ടം ലഭിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ കൊണ്ടുവരും. ഔദ്യോഗിക ആവശ്യങ്ങൾക്കായി നടത്തുന്ന യാത്ര വിജയകരമാകും. പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത സന്തോഷം നൽകും. ഭൂമി, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് നിങ്ങളുടെ കഴിവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യം ഉണ്ടായേക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ് രംഗത്ത് പുതിയ രാറുകൾ ലഭിക്കാം. ധനസ്ഥിതി മെച്ചപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രശംസ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടുകയും പഴയ ബാധ്യതകൾ കുറയുകയും ചെയ്യും. വിദേശബന്ധങ്ങളിൽ നിന്ന് ഗുണകരമായ വാർത്ത കേൾക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുൻപ് നടത്തിയ പരിശ്രമങ്ങളുടെ ഫലം ലഭിച്ചു തുടങ്ങും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാൻ അനുകൂല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാമ്പത്തിക നേട്ടത്തിന് പുതിയ വഴികൾ തുറന്നുകിട്ടും. യാത്രകളിൽ ജാഗ്രത പാലിക്കുക . പഠനത്തിലും മത്സരപരീക്ഷകളിലും അനുകൂല ഫലം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ആഗ്രഹിച്ച കാര്യങ്ങളിൽ ക്രമേണ പുരോഗതി ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയും. ബിസിനസ് മേഖലയിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രതീക്ഷിക്കാത്ത ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നു. ധനക്ലേശം വരാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മുടങ്ങിക്കിടന്ന ചില കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ ആളുകളുമായുള്ള പരിചയം ഭാവിയിൽ നേട്ടമാകും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കാം.

News Now

Summary

Daily Horoscope August 11 | Today's Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates