സാമ്പത്തിക നില ഭദ്രം; തീരുമാനങ്ങളിൽ ധൈര്യം...

ഇന്നത്തെ നക്ഷത്രഫലം – 12-1-2026

horoscope
ഇന്നത്തെ നക്ഷത്രഫലം/ horoscopeAI IMAGE
Edited by :Sujith
Last Updated :12 ജനുവരി 2026, 8:01 am IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ആലോചിച്ച കാര്യങ്ങൾ നടപ്പാക്കാ ൻ കഴിയും.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വീട്ടിലെ കാര്യ ങ്ങളിൽ സന്തോഷം അനുഭവപ്പെടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ദൈനംദിന കാര്യങ്ങൾ സുഖകരമായി നടക്കും.ചെറിയ നേട്ടങ്ങൾ മനസിന് ആശ്വാസം നൽകും. ബന്ധങ്ങളിൽ സൗഹൃദം വർധി ക്കും. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചിന്തകളിൽ അൽപം ആശയക്കുഴപ്പം ഉണ്ടാകാം. കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ആലോചിക്കുക. പഠനകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബ ഉത്തരവാദിത്തങ്ങൾ കൂടുതലാകും. പഴയ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകും. മനസ്സിൽ ചെറിയ ഉത്കണ്ഠ ഉണ്ടാകാം. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗത്ത്സജീവമാകും. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വർധിക്കുന്ന ദിനമാണ്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. വരുമാനം മെച്ചപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ ഉയർച്ച നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രീതി സമ്പാദിക്കും. ചുമതലകൾ കൃത്യമായി നിർവഹിക്കും. സ്വകാര്യ കാര്യങ്ങൾക്ക് സമയം കുറയും. ആരോഗ്യം തൃപ്തികരമാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പുതിയ ആശയങ്ങൾ മനസ്സിൽ ഉദിക്കും. തീരുമാനങ്ങളിൽ ധൈര്യം കാണിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. സാമ്പത്തിക നില ഭദ്രമായി തുടരും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

അധ്വാനഫലം ലഭിക്കാൻ തുടങ്ങും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗുണം ചെയ്യും. വ്യക്തിപരമായ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കാര്യങ്ങൾ വൈകുന്നുവെന്ന് തോന്നാം. ക്ഷമയോടെ മുന്നോട്ട് പോകണം. യാത്രകൾ പുതിയ അനുഭവങ്ങൾ നൽകും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പദ്ധതികൾ ക്രമമായി മുന്നേറും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. ഭാവി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായി ആശയവിനിമയംവർധിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

മനസ്സിന് ശാന്തി ലഭിക്കുന്ന ദിനമാണ്. കുടുംബജീവിതം സമാധാനകരമാകും. സന്തോ ഷകരമായ വാർത്തകൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും.

News Now

Summary

todays horoscope 12-1-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates