
'രൂപമില്ലാത്ത പരമാത്മാവ്', ശിവലിംഗം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?; ജ്യോതിര്‍ലിംഗങ്ങള്‍ ഏതെല്ലാം?, അറിയാം പ്രത്യേകതകള്‍
ശിവനെ ജ്യോതി സ്വരൂപമായി ആരാധിക്കുന്ന പാരമ്പര്യത്തിലെ പ്രധാന പ്രതീകമാണ് ശിവലിംഗം

ശിവനെ ജ്യോതി സ്വരൂപമായി ആരാധിക്കുന്ന പാരമ്പര്യത്തിലെ പ്രധാന പ്രതീകമാണ് ശിവലിംഗം. ലിംഗം എന്നാല്‍ അടയാളം അഥവാ പ്രതീകം എന്നാണര്‍ത്ഥം. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന ലിംഗത്തെ വിഷ്ണു, ബ്രഹ്മാവ്, ശിവന് എന്നീ മൂന്നു ഭാവങ്ങളായി കണക്കാക്കുന്നു. ഇന്ത്യയിലെ പ്രധാന 12 ശിവലിം ഗങ്ങള്‍ ജ്യോതിര്‍ലിംഗങ്ങള്‍ എന്നറിയപ്പെടുന്നു.
ലിംഗം എന്നത് രൂപമില്ലാത്ത പരമാത്മാവ് എന്നതിന്റെ രൂപഭാവമാണ്. ഇത് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും ഒടുക്കത്തെയും സൂചിപ്പിക്കുന്നു. സാധാരണയായി ത്രീമൂര്‍ത്തി ഭാവങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ മൂന്ന് ഭാഗങ്ങളായാണ് ലിംഗം നിര്മ്മി ക്കുന്നത്.താഴെ ബ്രഹ്മപീഠം, മധ്യത്തില്‍ വിഷ്ണു പീഠം, മുകളില്‍ ശിവപീഠം.
ലിംഗത്തിന്റെ മുകളില്‍ നിന്ന് വീഴുന്ന ജലം/പാല് ശേഖരിക്കുന്ന ഭാഗത്തെ യോനി അല്ലെങ്കില്‍ ശക്തി/പ്രകൃതി എന്ന് വിളിക്കുന്നു. ഇത് ശിവന്റെ ഭാര്യാഭാവത്തെ സൂചിപ്പിക്കുന്നു.
സോംനാഥ് ക്ഷേത്രം: ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം ഭാരതീയ സംസ്കാരത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മഹാകാലേശ്വര ക്ഷേത്രം: മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനില്‍ സ്ഥിതി ചെയ്യുന്നു.
ഭീമശങ്കര്‍ ക്ഷേത്രം:ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള സഹ്യാദ്രി കുന്നുകളില്‍ സ്ഥിതി ചെയ്യുന്നു.
ത്രയംബകേശ്വര്‍ ക്ഷേത്രം: മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നത്.
രാമേശ്വരം: തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണ്.
ഓംകാരേശ്വര്‍ ക്ഷേത്രം:മദ്ധ്യപ്രദേശിലെ നര്‍മ്മദാ നദീ തീരത്തുള്ള ദ്വീപില്‍ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വൈദ്യനാഥ ജ്യോതിര്‍ലിംഗം: ഝാര്‍ഖണ്ഡ് ദിയോഗാര്‍ഹില്‍ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
മല്ലികാര്‍ജ്ജുന ക്ഷേത്രം:ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കാണപ്പെടുന്ന ശ്രീ ശൈലം മല്ലികാര്‍ജ്ജുന ക്ഷേത്രം ശില്പ്പകലകള് കൊണ്ട് പ്രസിദ്ധമാണ് .
കേദാര്‍നാഥ് ക്ഷേത്രം:ഹിമാലയത്തില്‍ മഞ്ഞിനാല്‍ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വര്‍ഷത്തില്‍ ആറു മാസം മാത്രമേ തുറക്കുകയുള്ളു. ഉത്തരാഖണ്ഢ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിര്‍മ്മിച്ചത് ആദി ശങ്കരാചാര്യരാണ്.
കാശി വിശ്വനാഥ ക്ഷേത്രം:ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണ്. ഉത്തര്‍പ്രദേശിലെ ബനാറസില്‍ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.
നാഗേശ്വര്‍:നാഗേശ്വര്‍ ജ്യോതിര്‍ലിംഗം ഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.
ഘൃഷ്ണേശ്വര്‍: മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ശിലാലിഖിതങ്ങള്‍ ഇവിടെ കാണാം.
ശിവലിംഗങ്ങള്‍ വിവിധ വസ്തുക്കളാല്‍ നിര്മ്മിതമായവയും വ്യത്യസ്ത രൂപത്തിലുള്ളവയുമാണ്. സ്ഫടികം, മണ്ണ് (പാര്‍ത്ഥിവ), ലോഹം, ബാണലിംഗം, രസലിംഗം എന്നിവ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ശിവന്റെ മുഖം കൊത്തിവെച്ച മുഖലിംഗങ്ങള്‍ (ഏകമുഖ, ചതുര്മുഖ), പ്രകാശ സ്തംഭമായ ജ്യോതിര്‍ലിംഗങ്ങള്‍ എന്നിവയും പ്രധാനപ്പെട്ട ശിവലിംഗരൂപങ്ങളാണ്. ഇവ ഓരോന്നും പ്രത്യേക അനുഗ്രഹങ്ങള്‍ നല്കുന്നു.
പ്രധാനപ്പെട്ട ശിവലിംഗങ്ങളും അവയുടെ പ്രത്യേകതകളും:
മണ് ശിവലിംഗം (പാര്‍ത്ഥിവ ലിംഗം): മണ്ണ് കൊണ്ട് നിര്‍മ്മിക്കുന്നത്, എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നു.
സ്ഫടിക ലിംഗം (Crystal Lingam): പ്രഭ, പ്രശസ്തി, ഭൗതിക സുഖങ്ങള്‍ എന്നിവ നല്കുന്നു.
ബാണലിംഗം (Bana Lingam): നര്‍മ്മദാ നദിയില്‍ നിന്ന് ലഭിക്കുന്ന സ്വയംഭൂ ലിംഗം, ഏറ്റവും പവിത്രമായി കണക്കാക്കുന്നു.
പാരാദലിംഗം (Mercury Lingam): രസം (Mercury) കൊണ്ട് നിര്‍മ്മിക്കുന്നത്, ആരോഗ്യവും ഭാഗ്യവും നല്കുന്നു.
മുഖലിംഗം: ശിവന്റെ മുഖം കൊത്തിവെച്ചവ (ഏക മുഖ, ചതുര്മുഖ, പഞ്ചമുഖ ലിംഗങ്ങള്‍).
അഷ്ടധാതു/ലോഹ ലിംഗങ്ങള്‍: സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എട്ടുലോഹങ്ങള്‍ (അഷ്ടലോഹം) എന്നിവയാല്‍ നിര്‍മ്മിച്ചവ.
ഓരോ ശിവലിംഗത്തിനും അതിന്റേതായ പ്രാധാന്യവും ഭക്തര്‍ക്ക് പ്രത്യേക ഫലങ്ങളും വാഗ്ദാനം ചെയ്യുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
what does the Shivalinga represent?; What are the Jyotirlingas?, know the special features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ
ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി: നവംബർ 8-ന് കൊടിയേറ്റം; വിശ്വപ്രസിദ്ധമായ രഥസംഗമം നവംബർ 16-ന്


