
മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്കൂട്ടറുകള് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
ഇന്ത്യയിലെ തങ്ങളുടെ സ്കൂട്ടര്‍ ശ്രേണി വിപുലീകരിച്ച് പുതിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷനും എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷനും വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ

മുംബൈ: ഇന്ത്യയിലെ തങ്ങളുടെ സ്കൂട്ടര്‍ ശ്രേണി വിപുലീകരിച്ച് പുതിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷനും എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷനും വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡാണ് അപ്രീലിയ. പിയാജിയോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. രാജ്യത്തിന്റെ കാവലാളുകളായ സായുധ സേനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുത്തന്‍ ഡിസൈനിലാണ് ഈ സ്പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനിലാണ് ഈ രണ്ടു സ്കൂട്ടറുകളും വിപണിയില്‍ ലഭ്യമാക്കിയത്. എസ്ആര്‍ ശ്രേണിയുടെ സ്പോര്‍ട്ടി ലുക്ക് നിലനിര്‍ത്തിക്കൊണ്ടുതന്നെ വ്യത്യസ്തമായൊരു രൂപം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ട്രിബ്യൂട്ട് എഡിഷനുകളുടെ ഏറ്റവും വലിയ ആകര്‍ഷണം അവയുടെ സ്റ്റൈല്‍ തന്നെയാണ്. പുതിയ ഗ്രാഫിക്സ് പാക്കേജ് ഒഴിച്ചുനിര്‍ത്തിയാല്‍, സ്റ്റാന്‍ഡേര്‍ഡ് എസ്ആര്‍ മോഡലുകളില്‍ കാണുന്ന അതേ ഷാര്‍പ്പ് ബോഡി വര്‍ക്കും സ്പോര്‍ട്ടി ലുക്കും ഈ സ്കൂട്ടറുകളിലും നിലനിര്‍ത്തിയിട്ടുണ്ട്.
ഉയര്‍ന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന കരുത്തുറ്റ 175 സിസി എന്‍ജിനാണ് അപ്രീലിയ എസ്ആര്‍ 175 മോഡലിന് കരുത്ത് പകരുന്നത്. ഈ എന്ജിന് പരമാവധി 9.78 kW പവറും 14.14 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ പരമാവധി 95 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുന്ന ഈ പ്രീമിയം സ്കൂട്ടറിന് സ്പോര്‍ട്ടി ഭാവം നല്കാന് റേസിങ് ശൈലിയിലുള്ള പ്രത്യേക എക്സ്ഹോസ്റ്റ് സംവിധാനവും കമ്പനി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന വലിയ 5 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഡിസ്പ്ലേയാണ് വാഹനത്തില്‍ ഉള്ളത്.
യാത്രാസുഖം ഉറപ്പാക്കാന്‍ മുന്‍ഭാഗത്ത് പരമ്പരാഗത ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന അഡ്ജസ്റ്റബിള് സസ്പെന്ഷന് യൂണിറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. രാത്രി യാത്രകള്‍ സുരക്ഷിതമാക്കാന്‍ മികച്ച വെളിച്ചം നല്കുന്ന അപ്രീലിയയുടെ സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റിങ് സംവിധാനവും ഈ രണ്ട് സ്പോര്‍ട്ടി സ്കൂട്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
മികച്ച ബ്രേക്കിങ് സുരക്ഷയ്ക്കായി ഫ്രണ്ട് വീലില്‍ 220 മില്ലീമീറ്റര്‍ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കാണ് സ്കൂട്ടറിന് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഉയര്‍ന്ന ബ്രേക്കിങ് കൃത്യത നല്കുന്ന രണ്ട് പിസ്റ്റണ്‍ ബ്രേക്ക് കാലിപ്പറുകളും സിംഗിള്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. എബിഎസ് സംവിധാനം ഉള്ളതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം വഴുതിമാറുന്നത് പൂര്‍ണമായും തടയാന്‍ റൈഡര്‍ക്ക് സാധിക്കും.
വലിയ 14 ഇഞ്ച് ടയറുകള്‍ നല്കുന്ന മികച്ച ഗ്രിപ്പും ഉയര്‍ന്ന വേഗതയിലും സ്റ്റെബിലിറ്റി നിലനിര്‍ത്താന്‍ ഈ പ്രീമിയം സ്പോര്‍ട്ടി സ്കൂട്ടറിനെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. വലിയ മോഡലിന് പുറമെ കുറഞ്ഞ ബജറ്റില്‍ സ്പോര്‍ട്ടി ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായി ചെറിയ അപ്രീലിയ എസ്ആര്‍ 125 പതിപ്പിലും ഇതേ കസ്റ്റം മിലിട്ടറി കളര്‍ ഡിസൈന്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
124.45 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക്, 3-വാല്‍വ് എസ്ഓഎച്ച്സി (SOHC) എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. പരമാവധി 7.8 kW പവറും 10.4 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്ജിന്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ടോപ്പ് സ്പീഡ് നല്കുന്ന ഈ ബജറ്റ് പതിപ്പ് നഗരങ്ങളിലെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. 1.21 ലക്ഷം രൂപ മുതലാണ് പുതിയ അപ്രീലിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ചെറിയ അപ്രീലിയ എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷന് പതിപ്പ് സ്വന്തമാക്കാന്‍ 1.11 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയായി നല്‍കേണ്ടത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Aprilia SR 175 and SR 125 Get New Tribute Editions; Prices Start at Rs 1.11 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




