
ടിഎഫ്ടി ഡിസ്‌പ്ലേ, പാനിക് ബ്രേക്ക് അലര്‍ട്ട്; പള്‍സര്‍ എന്‍എസ്400ഇസഡ് പുതിയ വേരിയന്റ് വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍.

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റു ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ അപ്‌ഡേറ്റ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. 1,90,015 രൂപയാണ് എക്‌സ് ഷോറൂം (ഡല്‍ഹി) വില.
ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് പുറമേ യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും പാനിക് ബ്രേക്ക് അലര്‍ട്ടുമാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍.
ഇതുവരെ എന്‍എസ്400ഇസഡില്‍ ഉപയോഗിക്കുന്ന കളര്‍ എല്‍സിഡിക്ക് പകരമായാണ് പുതിയ ടിഎഫ്ടി ഡിസ്‌പ്ലേ. ഇതില്‍ ഗൂഗിള്‍ മാപ്‌സ് മിററിങ്ങിന് പുറമേ മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്‌റ്റോറേജ്, ലാപ് ടൈമര്‍ എന്നി സൗകര്യങ്ങളും ഉണ്ട്. കൂടാതെ നാല് റൈഡിങ് മോഡുകളാണ് മറ്റൊരു പ്രത്യേകത. ട്രാക്ഷന്‍ കണ്‍ട്രോള്‍ നിയന്ത്രിക്കാനും റൈഡര്‍ക്ക് പുതിയ ഇന്റര്‍ഫേസ് വഴി സാധിക്കും. കഠിനമായി ബ്രേക്ക് ചെയ്യുമ്പോള്‍ അധിക മുന്നറിയിപ്പ് നല്‍കാനായാണ് പാനിക് ബ്രേക്ക് അലര്‍ട്ട് സംവിധാനം ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മെക്കാനിക്കല്‍പരമായി ഈ അപ്‌ഡേറ്റില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല.
News Now
Summary
Bajaj Pulsar NS400Z TFT Launched at Rs 1.90 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍

ടിഎഫ്ടി ഡിസ്‌പ്ലേ, ആധുനിക എന്ജിന്; പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍




