260 കിലോമീറ്റര്‍ വരെ റേഞ്ച്, രണ്ടു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.25 ലക്ഷം രൂപ പ്രാരംഭ വില; അവോര്‍ ഇലക്ട്രിക് ബൈക്ക് വിപണിയില്‍

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അവോര്‍ തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് അവതരിപ്പിച്ചു

Avore EX1 and EX2 Range Launched
Avore EX1 and EX2 Range Launched source: Avore
Edited by :Dhanoj AM
Last Updated :29 ജൂലൈ 2026, 2:49 pm IST

മുംബൈ: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അവോര്‍ തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് അവതരിപ്പിച്ചു. ഇഎക്‌സ്1, ഇഎക്‌സ്2, ഇഎക്‌സ്2എസ് എന്നി പേരുകളിലാണ് പുതിയ ഇലക്ട്രിക് ബൈക്കുകള്‍ കമ്പനി ലോഞ്ച് ചെയ്തത്. മൂന്ന് മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വിലയുള്ളത് ഇഎക്‌സ്1 ബൈക്കിന് ആണ്. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് 1.25 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ബൈക്ക് ലഭ്യമാക്കുന്നത്. ഇഎക്‌സ്2ന് 1.46 ലക്ഷം രൂപയും ഇഎക്‌സ്2എസിന് 1.70 ലക്ഷം രൂപയുമാണ് എക്‌സ്‌ ഷോറൂം വില.

ഇഎക്‌സ്1 ബൈക്കിന് 3.24kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 10.5kw മോട്ടോര്‍, 0-40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 100 കിലോമീറ്ററാണ് പരമാവധി വേഗം. ഇക്കോ, സിറ്റി, സ്‌പോര്‍ട്ട്, റിവേഴ്‌സ് എന്നിങ്ങനെ നാലു മോഡുകളില്‍ ബൈക്ക് ലഭ്യമാണ്. 750w ചാര്‍ജര്‍, ഏഴ് ഇഞ്ച് സെഗ്മെന്റഡ് എല്‍സിഡി കണ്‍സോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഇഎക്‌സ്2 ബൈക്കിന് വലിയ 5kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. ഒറ്റ ചാര്‍ജില്‍ 255 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. ഇഎക്‌സ്1ന് സമാനമായ മോട്ടോര്‍ ആണ് ഇതിലുമുള്ളത്. 1500w ചാര്‍ജര്‍ ഉപയോഗിച്ച് രണ്ടു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇഎക്‌സ്2എസ് ആണ് ഈ ശ്രേണിയിലെ ടോപ്പ് - എന്‍ഡ് വേരിയന്റ്. ഇഎക്‌സ്2ന് സമാനമായ ബാറ്ററി കപാസിറ്റിയാണ് ഇതിലുള്ളത്. എന്നാല്‍ ഒറ്റ ചാര്‍ജില്‍ 260 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി 114 കിലോമീറ്ററാണ് വേഗം. 2.8 സെക്കന്‍ഡിനകം 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ബൈക്കിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും എഐ ഇന്റഗ്രേഷനുമുള്ള 7 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

News Now

Summary

Avore EX1 and EX2 Range Launched 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates