
145 കിലോമീറ്റര്‍ റേഞ്ച്, ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ്, 118 ലധികം കണക്ട്ഡ് ടെക്നോളജി ഫീച്ചറുകള്‍; പുതിയ രൂപത്തില്‍ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂബ് മില്യണ്‍ആര്‍ സ്പെഷ്യല്‍ എഡിഷന് എന്ന പേരില്‍ വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറിന് 1.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പേര് സൂചിപ്പിച്ചത് പോലെ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ പത്ത് ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.
3.5kwh ബാറ്ററി പായ്ക്ക് തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ടിവിഎസ് ഐക്യൂബ് റേഞ്ച് 1.11 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ ബാസ് ഓപ്ഷനിലുള്ള ഐക്യൂബിന്റെ വില 59,999 രൂപ മുതലാണ്.
എക്സ്ക്ലൂസീവ് അറോറ ഗ്രീന്‍ ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്കീം ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രീമിയം സീറ്റ് അപ്ഹോള്‍സ്റ്ററി, മില്യണ്‍ ആര് ബാഡ്ജിങ്, പുതിയ ഗ്രാഫിക്സ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇത് സ്കൂട്ടറിന്റെ മൊത്തം സ്റ്റോറേജ് ശേഷി 32 ലിറ്ററില്‍ നിന്ന് 35.5 ലിറ്ററായി ഉയര്‍ത്തുന്നു. ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും 118 ലധികം കണക്ട്ഡ് ടെക്നോളജി ഫീച്ചറുമാണ് മറ്റു ഫീച്ചറുകള്‍.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
TVS iQube MillionR Special Edition launched at Rs 1.40 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം

243 കിലോമീറ്റര്‍ റേഞ്ച്, 70 ലിറ്റര്‍ ബൂട്ട്സ്പേസ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍; വില 1.09 ലക്ഷം


