
കുഴികള്‍ തിരിച്ചറിയാന്‍ സംവിധാനം, 120 കിലോമീറ്റര്‍ വരെ റേഞ്ച്; ഇ3 ഇലക്ട്രിക്കിന്റെ ട്രിയോണ്‍ സ്‌കൂട്ടര്‍ ലോഞ്ച് വ്യാഴാഴ്ച
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

മുംബൈ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ട്രിയോണ്‍ എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇ3 ട്രിയോണിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. ഫാമിലിയെ ലക്ഷ്യമിട്ടുള്ള സ്‌കൂട്ടറായിരിക്കും ഇതെന്നാണ് കരുതുന്നത്. പരന്ന സീറ്റ്, പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കായി ബാക്ക് റെസ്റ്റ്, ഫ്‌ലാറ്റ് ഫൂട്ട്‌ബോര്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ഉണ്ടായേക്കും. ആകര്‍ഷകമായ ഫെയറിങ്, ആകര്‍ഷകമായ രീതിയില്‍ താഴ്ത്തി ഉറപ്പിച്ചിരിക്കുന്ന ഹെഡ് ലാമ്പുകള്‍, ചെറിയ വിന്‍ഡ് സ്‌ക്രീന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പിന്നില്‍ മെലിഞ്ഞ യു ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ് ആണ് നല്‍കിയിരിക്കുന്നത്.
ഹബ്ബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ കരുത്ത്. രണ്ടു മുതല്‍ നാലു kwh വരെയുള്ള വിവിധ ബാറ്ററി ഓപ്ഷനുകളില്‍ ഇത് വിപണിയില്‍ എത്തിയേക്കും. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്ക് മോഡ്, കുഴികള്‍ തിരിച്ചറിയാനും അപകടങ്ങള്‍ ഒഴിവാക്കും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും സഹായിക്കുന്ന എഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ഒറ്റ ചാര്‍ജില്‍ നൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 90,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കാം എക്‌സ്‌ഷോറൂം വില.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
E3 Electric.AI's Trion electric scooter launch thursday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


161 കിലോമീറ്റര്‍ വരെ റേഞ്ച്, 99,999 രൂപ മുതല്‍ വില; ഏഥര്‍ കൊണാര്‍ക്ക് ഇ- സ്‌കൂട്ടര്‍ വിപണിയില്‍

ബോക്സ് ആകൃതിയിലുള്ള ഡിസൈന്‍, വലിയ സീറ്റ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്, ഫീച്ചറുകള്‍


