
ജിഎസ്ടി ഇളവ്; 18,887 രൂപ വരെ വില കുറച്ച് ഹോണ്ട, സ്കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എത്ര?, അറിയാം പട്ടിക
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെ വില കുറച്ചു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി വിവിധ മോഡലുകളെ അടിസ്ഥാനമാക്കി 18,887 രൂപ വരെ വില കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു.
പുതിയ ജിഎസ്ടി നിരക്ക് പ്രകാരം, 350 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 18 ശതമാനമാണ് നികുതി. നേരത്തെ ഇത് 28 ശതമാനമായിരുന്നു. ഹോണ്ടയുടെ 350 സിസിക്ക് മുകളിലുള്ള ഇറക്കുമതി ചെയ്ത പ്രീമിയം ബൈക്കുകള്‍ ഒഴികെ, മിക്കവാറും മുഴുവന്‍ പോര്‍ട്ട്ഫോളിയോയിലും വിലക്കുറവ് ഉണ്ടായിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മുമ്പത്തെ 31 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് നികുതി ഉയരുക. വില കുറയുന്ന വേരിയന്റുകളില്‍ ഹോണ്ടയുടെ ജനപ്രിയ മോഡലുകളായ ആക്ടിവ, ഷൈന്‍ 125, യൂണികോണ്‍, സിബി 350 എന്നിവയും ഉള്‍പ്പെടുന്നു.

Honda Unicorn - image credit: honda2wheelersindia
മോഡല്‍ തിരിച്ചുള്ള ജിഎസ്ടി ആനുകൂല്യം താഴെ (ഡല്‍ഹി എക്സ്-ഷോറൂം വില):
ഹോണ്ട ആക്ടിവ 110- 7,874 രൂപ വരെ
ഹോണ്ട ഡിയോ 110- 7,157 രൂപ വരെ
ഹോണ്ട ആക്ടിവ 125- 8,259 രൂപ വരെ
ഹോണ്ട ഡിയോ 125- 8,042 രൂപ വരെ
ഹോണ്ട ഷൈന്‍ 100-5,672 രൂപ വരെ
ഹോണ്ട ഷൈന്‍ 100 DX- 6,256 രൂപ വരെ
ഹോണ്ട ലിവോ 110-7,165 രൂപ വരെ
ഹോണ്ട ഷൈന്‍ 125-7,443 രൂപ വരെ
ഹോണ്ട എസ്പി125-8,447 രൂപ വരെ
ഹോണ്ട സിബി125 ഹോര്‍നെറ്റ്- 9,229 രൂപ വരെ
ഹോണ്ട യൂണികോണ്‍-9,948 രൂപ വരെ
ഹോണ്ട എസ്പി160-10,635 രൂപ വരെ
ഹോണ്ട ഹോര്‍ണറ്റ് 2.0- 13,026 രൂപ വരെ
ഹോണ്ട എന്‍എക്സ്200-13,978 രൂപ വരെ
ഹോണ്ട സിബി350 H'ness-18,598 രൂപ വരെ
ഹോണ്ട സിബി350ആര്‍എസ്- 18,857 രൂപ വരെ
ഹോണ്ട സിബി350-18,887 രൂപ വരെ
WHAT TO READ NEXT

ജിഎസ്ടി ഇളവ്: ഏതൊക്കെ കാറുകള്‍ക്ക് കുറച്ചു? എത്ര? പട്ടിക ഇതാ
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Honda Bikes and Scooter Prices Reduced by Up to Rs.18,887
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



